ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി പരിശുദ്ധ ഖുര്‍ആനും സ്വഹീഹായ ഹദീസുകളും അവലംബമാക്കി പരമാവധി സൂക്ഷ്മത പുലര്‍ത്തിയാണ് ഈ സകാത്ത് കാല്‍കുലേറ്റര്‍ തയ്യാറാക്കിയിട്ടുള്ളത്. സമുന്നതരായ പണ്ഡിതന്മാരുടെ പരിശോധനയിലൂടെ സാധ്യമാവുന്നത്ര കൃത്യതയും പ്രാമാണികതയും ഉറപ്പു വരുത്തിയിട്ടുണ്ട്.

സകാത്ത് കാല്‍ക്കുലേറ്റര്‍ ഒരു സാങ്കേതിക സംവിധാനമാണല്ലോ. ഒരു ആരാധനാ കര്‍മമെന്ന നിലയ്ക്ക് സൂക്ഷമതയ്ക്കു വേണ്ടി സകാത്ത് തുക/ വസ്തു സ്വയം ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.• വിവിധ ഇനങ്ങളുടെ സകാത്ത് ഒന്നിച്ചും വെവ്വേറയും കണക്ക് കൂട്ടുന്നതിന് ഇതില്‍ സൗകര്യമുണ്ട്.


• അനിവാര്യമായ ചില സന്ദർഭങ്ങളിൽ രണ്ട് വീക്ഷണങ്ങൾ പരിഗണിച്ചിട്ടുണ്ട്. സകാത്ത് ദാതാക്കൾക്ക് ആ വിഷയത്തിൽ അവരുടെ പഠന സൂക്ഷ്മത അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്‌.


• റഫറൻസ് ബട്ടൺ ക്ലിക്ക് ചെയ്‌താൽ സകാത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വായിക്കാവുന്നതാണ്‌.


• തെറ്റുകളോ കണക്ക് കൂട്ടുന്നതില്‍ പ്രശ്‌നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ 'ഇസ്‌ലാം കവാട'ത്തെ അറിയിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു.