അമവിയ്യ അബ്ബാസിയ്യ കാലഘട്ടങ്ങളില്‍ ശാസ്ത്രഗവേഷണ മേഖലകളില്‍ ഉണ്ടായ പുരോഗതിയാണ് ആധുനികലോകത്തിന്റെ ശാസ്ത്രപുരോഗതിക്ക് നിദാനമായി ഭവിച്ചത്. മെഡിക്കല്‍ സയന്‍സും തത്ത്വശാസ്ത്രവും രസതന്ത്രവും വാനശാസ്ത്രവും ഗണിതവും ഭൂമിശാസ്ത്രവും ഭാഷാശാസ്ത്രവുമെല്ലാം ഇക്കാലത്ത് പടര്‍ന്ന് പന്തലിച്ചു. ഗ്രീസിലെയും പേര്‍ഷ്യയിലെയും ഭാരതത്തിലെയും വിജ്ഞാന കലവറകള്‍ അറബികള്‍ ലോകത്തിന്റെ മുമ്പിലെത്തിച്ചു. അരിസ്റ്റോട്ടില്‍, ഗ്യാലന്‍, ടോളമി, ചാണക്യന്‍ തുടങ്ങിയവരുടെ നശിച്ചുകൊണ്ടിരുന്ന ഗ്രന്ഥങ്ങള്‍ അവര്‍ തേടിപ്പിടിച്ചു. ബഗ്ദാദ് നഗരം വിവര്‍ത്തനത്തിന്റെയും ആശയവിനിമയത്തിന്റെയും ചരിത്രത്തില്‍ തുല്യതയില്ലാത്ത കേന്ദ്രമായി മാറി. ബഗ്ദാദില്‍ അറബികള്‍ കൊളുത്തിയ വിജ്ഞാന വിപ്ലവം സിറിയയും സ്‌പെയിനും സിസിലിയും കടന്ന് മധ്യകാല യൂറോപ്പിനെയും സ്വാധീനിച്ചു.