Skip to main content

മുഹമ്മദ് ഇല്‍യാസ് കാന്തഹ്‌ലവി

മുഹമ്മദ് ഇല്‍യാസ് ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കാന്തല എന്ന ഗ്രാമത്തില്‍ 1886ല്‍ ജനിച്ചു. മുഹമ്മദ് ഇസ്മാഈലും സ്വഫിയ്യയുമാണ് മാതാപിതാക്കള്‍. പ്രാഥമിക സ്‌കൂള്‍ പഠനത്തിന് ശേഷം ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഉപരിപഠനം ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍, ശൈഖ് മഹ്മൂദുല്‍ ഹസനത്തില്‍ നിന്നാണ് ഹദീസ് വിജഞാനം നേടിയത്.

ഇരുപതാം വയസ്സില്‍ തന്നെ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ചേര്‍ന്നു. റഷീദ് അഹമ്മദ് ഗംഗോഹി, അദ്ദേഹത്തിന്റെ ഗുരുനാഥനും സഹപ്രവര്‍ത്തകനുമായിരുന്നു. ഇവിടെ നിന്ന് ഇല്‍യാസ് പിന്നീട് ദാറുല്‍ ഉലൂമിന് കീഴിലുള്ള സഹാറന്‍പുരിലെ മദാഹിറുല്‍ ഉലൂം കോളേജിലേക്ക് പോയി. ഈ സമയത്താണ് അദ്ദേഹം മേവാത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മുസ്‌ലിം അവസ്ഥ നേരില്‍ കാണുന്നത്. ഇസ്‌ലാമിനെയും അതിന്റെ ആരാധനകളെയും കുറിച്ച് ഒന്നിമറിയാത്ത സമൂഹമായിരുന്നു മുസ്‌ലിംകള്‍. അവരെ ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശുദ്ധിപ്രസ്ഥാനക്കാര്‍ സുവിശേഷം നടത്തുകയും ചെയ്യുന്നു. തബ്‌ലീഗ് ജമാഅത്ത് തുടങ്ങാന്‍ പ്രേരണയായതും ഇതായിരുന്നു. 1944ല്‍ നിസാമുദ്ദീനില്‍ ഇല്‍യാസ് മരിച്ചു.


 

Feedback