Skip to main content

യതീംഖാന സ്ഥാപനങ്ങള്‍

പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ്

തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1968 ജൂലായില്‍ എയ്ഡഡ് ജൂനിയര്‍ കോളേജായി സ്ഥാപിതമായതാണ് പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (PSMO). തുടക്കത്തില്‍ കേരള യൂനിവേഴ്‌സ്റ്റിക്ക് കീഴിലായിരുന്ന കോളേജ് പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റപ്പെട്ടു. 1980 ല്‍ മൂന്ന് ഡിപ്പാര്‍ട്ടുമെന്റുകള്‍ റിസര്‍ച്ച് സെന്ററായി അംഗീകരിക്കപ്പെടുകയും ബിരുദാനന്തര ബിരുദ കോളേജായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 10 ബിരുദ കോഴ്‌സുകളും 7 ബിരുദാനന്തര ബിരുദ കോഴ്‌സുകളും നിലവില്‍ കോളേജിലുണ്ട്. 2016 ല്‍ നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രിഡിറ്റേഷന്‍ കൗണ്‍സിലിന്റെ 'എ' ഗ്രേഡ് അംഗീകാരം കോളേജിന് ലഭിച്ചിട്ടുണ്ട്.

വിലാസം: 

പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി
പി.ഒ തിരൂരങ്ങാടി
മലപ്പുറം ജില്ല, കേരളം, ഇന്ത്യ.
പിന്‍:676306
ഇ മെയില്‍: mail@psmocollege.ac.in
ഫോണ്‍: 0494 2460635
വെബ്‌സൈറ്റ്: www.psmocollege.ac.in

നൂറുല്‍ ഇസ്‌ലാം മദ്‌റസ

1939 ഫെബ്രുവരി രണ്ടിന് നൂറുല്‍ ഇസ്‌ലാം മദ്‌റസ പ്രവര്‍ത്തനമാരംഭിച്ചു. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളാണ് മദ്‌റസയിലുള്ളത്. ചാലിലകത്ത് അബ്ദുറഹ്മാന്‍ ഹാജി മദ്‌റസയുടെ പ്രഥമ സദ്ര്‍ മുദരിസായിരുന്നു.

കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ്

1971 ആഗസ്റ്റ് 22ാം തിയ്യതിയാണ് കെ എം മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളേജ് സ്ഥാപിതമാവുന്നത്. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ കോഴ്‌സുകളാണ് കോളേജില്‍ നിലവിലുള്ളത്.

ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍

1960 ജൂലൈ 2ാം തിയ്യതി എല്‍.പി സ്‌കൂളായി ആരംഭിക്കുകയും 2000 ത്തില്‍ ഓറിയന്റല്‍ സ്‌കൂളില്‍ നിന്ന് 5, 6, 7 ക്ലാസുകള്‍ ബൈഫര്‍ക്കേറ്റു ചെയ്തു ലോവര്‍ പ്രൈമറിയോടു ചേര്‍ത്തി അപ്പര്‍ പ്രൈമറി സ്‌കൂളായി ഉയര്‍ത്തുകയും ചെയ്തു.

ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍

1955 ജൂലൈ 2 ാം തീയ്യതി സ്ഥാപിതമായി. 

സീതി സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

1961 ഒക്‌ടോബര്‍ 10 നാണ് ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്.

എം കെ ഹാജി ഓര്‍ഫനേജ് ഹോസ്പിറ്റല്‍

1996 ഫെബ്രുവരി 24 ന് ആരംഭിച്ചു. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, പള്‍മനോളജി, യൂറോളജി, നെഫ്രോളജി, ന്യൂറോളജി, കാര്‍ഡിയോളജി, സൈക്യാട്രി, ഗ്യാസ്‌ട്രോ എന്റോളജി, ഓഡിയോ ഗ്രാം, ഫിസിയോതെറാപ്പി, ന്യൂബോണ്‍ സ്‌ക്രീനിംഗ്, സ്പീച്ച് & ഹിയറിംഗ് തെറാപ്പി, ഇ.എന്‍.ടി, പീട്യാട്രിക്‌സ്, ഡ്രമറ്റോളജി, ഓര്‍ത്തോപീടിക്‌സ് എന്നീ വിഭാഗങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

എം കെ എച്ച് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്

2005 ഒക്‌ടോബര്‍ 1 നാണ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെയും കേരളാ നഴ്‌സിംഗ് കൗണ്‍സിലിന്റെയും അംഗീകാരം സ്ഥാപനത്തിനുണ്ട്.

അല്‍ ഫിത്വ്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍

2015 ജൂണ്‍ 8 ന് പ്രവര്‍ത്തനമാരംഭിച്ചു. മൂന്നു മുതല്‍ ആറു വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രാഥമിക ഇസ്‌ലാമിക പാഠങ്ങള്‍ പരിചയപ്പെടുത്തലും ഇസ്‌ലാമിക പെരുമാറ്റ ശിക്ഷണ മുറകളുടെ പരിശീലനവുമാണ് ലക്ഷ്യമിടുന്നത്.

ദാറുസ്സലാം മസ്ജിദ്

1970 ഏപ്രില്‍ 5 ന് സ്ഥാപിതമായി.

 

Feedback