ഭയഭക്തി, വിനയം എന്നെല്ലാമാണ് ഖുനൂത്ത് എന്ന പദത്തിന്റെ അര്‍ഥം. വി.ഖു 2:238ല്‍ നമസ്‌കാരത്തിന്റെ പ്രത്യേകതയായി പറയുന്നത് ഭയഭക്തിയും വിനയവുമാണ്. വഖൂമൂ ലില്ലാഹി ഖാനിതീന്‍ എന്നാണ് അവിടെ പ്രയോഗിച്ചത്.
എന്നാല്‍ നമസ്‌കാരത്തിന്റെ അവസാനത്തെ റക്അത്തില്‍ റുകൂഇന് ശേഷം ഇഅ്തിദാലിന്റെ പ്രാര്‍ഥനാനന്തരം നിര്‍വഹിക്കപ്പെടുന്ന പ്രത്യേക പ്രാര്‍ഥനയാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്ന ഖുനൂത്ത്. മൂന്നുതരം ഖുനൂത്ത് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.