Skip to main content

സൈഫുദ്ദീന്‍ ബര്‍സുബായ്

നാസിറുദ്ദീന്‍ ഫറജിന്റെ വധത്തിനുശേഷം ബുര്‍ജി മംലൂക് ഖിലാഫത്ത് അക്ഷരാര്‍ഥത്തില്‍ അരക്ഷിതാവസ്ഥയിലായി. അബ്ബാസിയ ഖലീഫ മുസ്തഈന്‍ താല്‍ക്കാലികമായി ഏറ്റെടുക്കേണ്ട അവസ്ഥവരെയുണ്ടായി. ഇതിനിടെ ശൈഖ് മഹ്്മൂദി (1412-1421) ഉള്‍പ്പെടെ ആറുപേര്‍ വന്നും പോയുമിരുന്നു.

ക്രി. 1422 (ഹി. 841)ലാണ് സൈഫുദ്ദീന്‍ ബര്‍സുബായ് 'അല്‍ അശ്‌റഫ്' എന്ന നാമത്തില്‍ ഭരണമേറ്റെടുത്തത്. ബുര്‍ജികളിലെ ഒന്നാമത്തെ സുല്‍ത്താന്‍ ബര്‍ഖൂകിന്റെ അടിമയായിരുന്നു ബര്‍സൂബായ്.

ബര്‍സൂബായിയുടെ കാലത്തെ ഏറ്റവും മികച്ച വിജയം സൈപ്രസ് കീഴടക്കിയതാണ്. കുരിശു യുദ്ധക്കാര്‍ സിറിയന്‍, ഈജിപ്ത് ആക്രമണങ്ങള്‍ക്ക് താവളമാക്കിയിരുന്നതും കടല്‍ കൊള്ളക്കാരുടെ കേന്ദ്രവുമായിരുന്നു സൈപ്രസ്. ഇത് ഉഗ്രമായ പോരാട്ടത്തിലൂടെ അധീനമാക്കി. റോഡ്‌സ് ദ്വീപും പിടിച്ചു.

16 വര്‍ഷമാണ് ഇദ്ദേഹം ഭരിച്ചത്. ക്രി. 1438ല്‍ (ഹി. 841) നിര്യാതനായി.

Feedback