Skip to main content

സത്യനിഷേധം (8)

സത്യത്തെ നിഷേധിക്കുന്നവര്‍ക്ക് പൊതുവെ ഖുര്‍ആന്‍ നല്‍കിയ നാമമാണ് കാഫിര്‍. മൂടിവെക്കുക, മറച്ചുവെയ്ക്കുക എന്നതാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാപരമായ വിവക്ഷ. കര്‍ഷകന്‍  വിത്ത് മണ്ണില്‍ മറച്ചുവെക്കുന്നവനായതിനാല്‍, കര്‍ഷകര്‍ എന്ന അര്‍ഥത്തില്‍  കാഫിറിന്റെ ബഹുവചന രൂപമായ കുഫ്ഫാര്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്(48:29). 

നിങ്ങള്‍ അറിയുക. ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും പരസ്പരം ദുരഭിമാനം നടിക്കലും, സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ(കുഫ്ഫാര്‍) ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞ നിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടത് തുരുമ്പായി മാറുന്നു. എന്നാല്‍ പരലോകത്ത്(ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും സദ്‌വൃത്തര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹിക ജിവതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല(57:20).

ദൈവിക ദൃഷ്ടാന്തങ്ങള്‍ തെളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താത്പര്യങ്ങള്‍ കൊണ്ടും അത് മറച്ചു വെച്ച് നിഷേധിക്കുന്നവര്‍ക്കാണ് കാഫിര്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
 

Feedback