ഇസ്‌ലാമിക സാങ്കേതിക സംജ്ഞകളില്‍ വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദമാണ് ജിഹാദ്. വിശുദ്ധ ഖുര്‍ആനിലും നബിവചനങ്ങളിലും ധാരാളമായി പ്രയോഗിക്കപ്പെട്ട ജിഹാദ് വളരെ തെറ്റായിട്ടാണ് പുറം ലോകം മനസ്സിലാക്കിയിട്ടുള്ളത്. ജിഹാദ് എന്താണെന്നും അത് പ്രയോഗിക്കേണ്ടത് എങ്ങനെയെന്നും മുസ്‌ലിംകള്‍ പോലും കൃത്യമായി മനസ്സിലാക്കിയിട്ടില്ല. മാത്രമല്ല ജിഹാദ് തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമായി പല അനര്‍ഥങ്ങളും സംഭവിക്കുന്നുമുണ്ട്. ഇസ്‌ലാമും മുസ്‌ലിംകളും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കരിനിഴലില്‍ നിര്‍ത്തപ്പെടാനുള്ള കാരണങ്ങളിലൊന്ന് ജിഹാദിന്റെ തെറ്റായ വ്യാഖ്യാനമാണ്. തത്പരകക്ഷികള്‍ മുസ്‌ലിംകളെ താറടിക്കാന്‍ ബോധപൂര്‍വം ഉപയോഗിക്കുന്നതും 'ജിഹാദ്' തന്നെ. ഈ സാഹചര്യത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് ജിഹാദ് എന്നു തിരിച്ചറിയല്‍ അനിവാര്യമാണ്. ആ വിഷയമാണ് തുടര്‍ന്നുള്ള പേജുകളില്‍.