Skip to main content

നിശ്ചിത ഓഹരിക്കാരുടെ മസ്അലകള്‍

നിശ്ചിത ഓഹരിക്കാര്‍ മാത്രം അവകാശികളായി  വരുന്ന മസ്അല (Case ) കളെ  മൂന്നായി തരം തിരിക്കാം

1) ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തിന് തുല്യമായി വരിക. 
 
ഉദാ: പരേതയ്ക്ക്  അവകാശികളായി ഭര്‍ത്താവും ഒരു നേര്‍ സഹോദരിയുമാണ് ഉള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ ½ + ½ ഇതിന്റെ ആകെത്തുക ഒന്ന് എന്ന പൂര്‍ണ്ണ സംഖ്യയാണ.് അതിനാല്‍ ഇതിന്റെ ഗണനത്തില്‍ യാതൊരു മാറ്റവും വരുത്തേണ്ടതില്ല.

2)ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തിനേക്കാള്‍ കുറവായി വരിക 

അഥവാ നിശ്ചിത ഓഹരിക്കാരുടെ അവകാശം കഴിച്ചു സ്വത്ത് ബാക്കി വരിക. ഇത്തരം കേസുകളില്‍ ബാക്കി സ്വത്ത് നിശ്ചിത ഓഹരിക്കാര്‍ക്കിടയില്‍ അവരുടെ അനുപാതമനുസരിച്ചു വിതരണം  നടത്തണം. ഇതിനു   റദ്ദ്   എന്നാണു പറയുക.

ഉദാ: മരിച്ചയാള്‍ക്ക് അനന്തരാവകാശികളായി ഒരു പുത്രിയും മാതാവും മാത്രമാണുള്ളതെങ്കില്‍ പുത്രിക്ക് 1/2, മാതാവിനു 1/6 ആണ് അവകാശമായി ലഭിക്കേണ്ടത്.  ആദ്യമായി  സമാനമല്ലാത്ത ഈ ഭിന്ന സംഖ്യകളെ സമാന ഭിന്നസംഖ്യകളാക്കണം. അതിനായി ഛേദങ്ങളായ 2, 6 എന്നിവയുടെ ല.സാ.ഗു കണ്ടെത്തണം. 
2 ന്റെ ഗുണിതങ്ങള്‍, 2, 4, 6, 8....... 
6 ന്റെ ഗുണിതങ്ങള്‍, 6, 12 ,18, 24 ....... 
2, 6  എന്നിവയുടെ ല.സാ.ഗു 6 ആണ്, അതിനാല്‍ ഛേദങ്ങളെ 6 ആക്കണം
 

     ബാക്കി   

ആകെ സ്വത്തിനെ 6 ഭാഗമാക്കിയാല്‍ അതിന്റെ പകുതിയായ 3 ഭാഗം (3/6) പുത്രിക്കും ആറിലൊന്നായ 1 ഭാഗം (1/6) മാതാവിനും നല്‍കിയാല്‍ 2 ഭാഗം (2/6) ബാക്കിയുണ്ടാവും. അത് ഇവര്‍ക്കിടയില്‍ അവരുടെ അനുപാതമായ  3:1 വീതിക്കപ്പെടണം.
 
അതായത് ബാക്കിയുള്ള (2/6) നെ  4 ഭാഗമാക്കി അതിന്റെ 4 ല്‍ 3 ഭാഗം (3/4) പുത്രിക്കും 4ല്‍ 1 ഭാഗം (1/4) മാതാവിനും ലഭിക്കുന്നതാണ്. 
  
പുത്രിക്ക് 2/6×3/4=6/24    മാതാവിനു  2/6×1/4=2/24     

ഇനി ഇവരുടെ നിക്ഷിത വിഹിതവും ബാക്കിയുടെ വിഹിതവും തമ്മില്‍ കൂട്ടണം. ആദ്യത്തേതിന്റെ ഛേദങ്ങള്‍ 6 ഉം ബാക്കിയുടെത് 24 ഉമാണ്. ഇവ രണ്ടിനെയും ഒരേ സംഖ്യകളാക്കിയാലെ നമുക്ക് അവയെ കൂട്ടാന്‍ കഴിയുകയുള്ളു. അതിനായി ആദ്യത്തെതിന്റെ ഛേദത്തെയും 24 ആക്കി മാറ്റണം. ഛേദത്തെ എത്ര കൊണ്ട് ഗുണിച്ചാലാണ് 24 കിട്ടുക എന്നു നോക്കി അതേ സംഖ്യ കൊണ്ട് തന്നെ അംശത്തെയും ഗുണിക്കുക.
 

അപ്പോള്‍ പുത്രിക്കു ആകെ (3×4 =  12)/(6×4 =  24),      12/24+6/24=(18 ÷ 6)/(24 ÷ 6)  =3/4   ലഭിക്കുന്നതാണ്.

മാതാവിനു ആകെ (1×4 = 4 )/(6×4 =24)   ,4/24  +  (2 )/24=(6  ÷ 6)/(24 ÷6)  =1/4    ലഭിക്കുന്നതാണ്.

മറ്റൊരു എളുപ്പവഴി നിശ്ചിത ഓഹരിക്കാര്‍ മാത്രമാണെങ്കില്‍ അവരുടെ അനുപാതം കണ്ടെത്തി വീതിക്കുക എന്നതാണ്. പുത്രിയുടെയും മാതാവിന്റെയും അനുപാതം മുകളില്‍ സൂചിപ്പിച്ചതുപോലെ 3 : 1  ആണ്. അതിനാല്‍ ആകെ സ്വത്തിനെ 4 കൊണ്ട് ഹരിച്ചു, മൂന്ന് ഭാഗം അഥവാ (3/4) പുത്രിക്കും ഒരു ഭാഗം അഥവാ (1/4) മാതാവിനും ലഭിക്കുന്നതാണ്.

N.B:    രക്ത ബന്ധമുള്ളവരല്ല എന്ന കാരണത്താല്‍  ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്  ഭുരിപക്ഷം പണ്ഡിതന്‍മാരും റദ്ദ് (ബാക്കി) അനുവദിക്കുന്നില്ല. എന്നാല്‍ നിശ്ചിത ഓഹരിക്കാര്‍ എന്ന നിലയില്‍ ഉസ്മാന്‍(റ) ഇവരെ റദ്ദിനു പരിഗണിക്കുന്നു.
 
3 )     ഓഹരിക്കാരുടെ അംശങ്ങളുടെ ആകെത്തുക ഛേദത്തെക്കാള്‍ കൂടുതലായി വരിക.

ഇത്തരം കേസുകളില്‍ ഛേദത്തെ അംശത്തിനു തുല്യമായി ഉയര്‍ത്തണം ഇതിനു 'ഔല്'   എന്നാണു പറയുക.

ഉദാ; പരേതയ്ക്ക്  അവകാശികളായി ഭര്‍ത്താവും രണ്ടു നേര്‍ സഹോദരിമാരുമാണ് ഉള്ളതെങ്കില്‍ അവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 2/3 .  

Feedback