Skip to main content

ശാന്തി ഭവനം, രണ്ടത്താണി

മലപ്പുറം ജില്ലയിലെ ആദ്യത്തെ അംഗീകൃത ശിശുപരിപാലന കേന്ദ്രമാണ് രണ്ടത്താണി ശാന്തിഭവനം. വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചു പൈതങ്ങള്‍ക്കും സാമൂഹ്യമായ മറ്റു പല കാരണങ്ങളാലും മാതാപിതാക്കളുടെ കൂടെ വളരുവാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കും അത്താണിയാണ് ഈ സ്ഥാപനം. മൂര്‍ക്കത്ത് നാസര്‍ ആണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. പ്രസവിക്കപ്പെട്ട് രണ്ടാം നാള്‍ മുതലുള്ള ഒരുപാട് കുട്ടികള്‍ക്ക് നഷ്ടപ്പെട്ട മാതൃസ്നേഹത്തിന്‍റെ മാധുര്യം പകര്‍ന്നു നല്കാന്‍ ശാന്തിഭവനത്തിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികള്‍ പ്രായപൂര്‍ത്തിയാകും വരെ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി വിദ്യാഭ്യാസം നല്കി സമൂഹത്തിലിടപെടാന്‍ അവരെ പ്രാപ്തരാക്കുകയാണ് ഈ മഹത്തായ സ്ഥാപനം.

വിലാസം: 

ശാന്തി ഭവനം രണ്ടത്താണി
പൂവഞ്ചിന
രണ്ടത്താണി, മലപ്പുറം
പിന്‍: 676510
ഫോണ്‍: 9446154683
 
 

Feedback
  • Thursday Dec 5, 2024
  • Jumada ath-Thaniya 3 1446