1962 ലെ കുടക് പ്രക്ഷോഭത്തില്‍ വയനാട്ടിലും സമീപ പ്രദേശങ്ങളിലുമുള്ള ഒരുപാടു മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടു. അനാഥകളും വിധവകളും ദാരിദ്ര്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങി. തുടര്‍ വര്‍ഷങ്ങളില്‍ കോളറ പോലുള്ള മാരക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചതോടു കൂടി ഇവരുടെ അവസ്ഥ കൂടുതല്‍ വഷളായി. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരമായി 1962 ല്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജ് (WMO) സ്ഥാപിതമായി.
ആദ്യ ഘട്ടത്തില്‍ മുക്കം മുസ്‌ലിം ഓര്‍ഫനേജിന്‍റെ ശാഖയായി ആറു കുട്ടികളുമായിട്ടായിരുന്നു തുടക്കം. പിന്നീട് 1972 ല്‍ ഒരു സ്വതന്ത്ര സ്ഥാപനമായി ഡബ്ല്യൂ എം ഒ മാറി. നിലവില്‍ ട്രസ്റ്റിനു കീഴിലാണ് യതീംഖാന നടക്കുന്നത്.
യതീംഖാനക്കു കീഴില്‍ സി.ബി.എസ്.ഇ സ്കൂള്‍, ഗ്രീന്‍ മൗണ്ട് സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, ഇംഗ്ലീഷ് അക്കാദമി, സ്പെഷ്യല്‍ സ്കൂള്‍, ഡേ കെയര്‍, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ്, ഇമാം ഗസ്സാലി അക്കാദമി, ദാറുല്‍ ഉലൂം അറബിക് കോളെജ്, തഹ്ഫീദുല്‍ ഖുര്‍ആന്‍ കോളെജ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ എന്നിവയും പ്രവര്‍ത്തിക്കുന്നു.
വിലാസം:
വയനാട് മുസ്‌ലിം യതീം ഖാന
വയനാട്, കേരള.
പി.ന്‍: 673122
ഫോണ്‍: 9104936 202294
ഇ-മെയില്‍: wayanadorphanage@gmail.com
വെബ്സൈറ്റ്: http://www.wmomuttil.org