ഖുര്‍ആന്‍ പാരായണത്തില്‍ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ആരംഭവും വിരാമവും. ശരിയായ സ്ഥാനത്തു നിന്നല്ലാതെ ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതും അസ്ഥാനത്ത് നിറുത്തുന്നതും ശരിയല്ല. അങ്ങനെ ചെയ്താല്‍ ആശയത്തിന് ഭംഗവും പാരായണത്തിന് അഭംഗിയും ഉണ്ടാക്കുന്നു.
തുടരാന്‍ ഉദ്ദേശ്യമില്ലാതെ പാരായണം നിര്‍ത്തിവെക്കുന്നതിന് الْقًطْعُ എന്നും പാരായണം തുടരാനുള്ള ഉദ്ദേശ്യത്തോടെ ശ്വാസം വിടാവുന്ന തരത്തില്‍ അല്പം നിറുത്തുന്നതിന് الْوَقْفُ എന്നും പറയുന്നു. ഓതുന്നതിന്നിടയില്‍ ശ്വാസം വിടാതെയുള്ള നേരിയ നിര്‍ത്തലിന് سَكْتَة എന്നു പറയുന്നു. وقف പ്രധാനമായും നാലു വിധമാണ്.
الوقف التام
ആശയപരമായോ ഭാഷാപരമായോ തുടര്‍ന്നുവരുന്നതുമയി ബന്ധമില്ലാത്ത ഒരു വാക്യത്തിന്റെ അവസാനത്തില്‍ പൂര്‍ണമായും നിറുത്തണം. ഇതിന് الوقف التام എന്ന് പറയുന്നു. ഓരോ ആയത്തിന്റെയും അവസാനത്തിലുള്ളത് ഇത്തരം وقف കളാണ്.
الوقف الكافي
ഭാഷാപരമായി വാക്യം അവസാനിക്കുകയും തുടര്‍ന്ന് വരുന്നതുമായി ആശയത്തില്‍ ബന്ധമുണ്ടായിരിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ പാരായണം നിര്‍ത്തുന്നതിന് الوقف الكافي എന്ന് പറയുന്നു.
ഉദാ: الْحَمْدُ لِلَّه رَبِّ الْعَالَمِين
الْوقفُ الحَسن
അര്‍ഥം പൂര്‍ണമാണെങ്കിലും അശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ട് നില്ക്കുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് അഭികാമ്യമാണെങ്കിലും തുടര്‍ന്ന് ഓതുമ്പോള്‍ അല്പം മുന്‍പുള്ള വാക്കുകള്‍ ചേര്‍ത്തുകൊണ്ടായിരിക്കണം തുടരേണ്ടത്.
الْحَمْدُ لله ربِّ العَالَمِين എന്ന ആയത്തില്‍ الْحَمْدُ لله എന്ന് നിര്‍ത്താവുന്നതാണ്. ആശയം പൂര്‍ണം. എന്നാല്‍ വായന തുടരുമ്പോള്‍ الْحَمْدُ لله ربِّ العَالَمِين എന്ന് ചേര്‍ത്തുവായിക്കേണ്ടതാണ്.
الوقف القبيح
വാക്യം പൂര്‍ണമാകാതിരിക്കുകയും ആശയപരമായും ഭാഷാപരമായും ശേഷമുള്ളതുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ നിര്‍ത്തുന്നത് അഭികാമ്യമല്ല. അത്തരം വഖ്ഫിന് الوقف القبيح എന്ന് പറയുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയോ മറ്റോ ഇത്തരം സ്ഥലങ്ങളില്‍ നിര്‍ത്തേണ്ടിവന്നാല്‍ അതിനു മുമ്പുള്ള വാക്യവും ചേര്‍ത്ത് പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്.
إنَّ الله لا يَسْتَحْيِي أن يَضْرِبَ مَثَلاً എന്ന ആയത്ത് يَسْتَحْيِي എന്ന സ്ഥലത്ത് നിര്‍ത്തിയാല്‍ ആശയപരമയി വളരെ തെറ്റായിത്തീരുന്നു. അതിനാല്‍ إنَّ الله മുതല്‍ വീണ്ടും ഓതണം.
وقف പോലെ പ്രധാനമാണ് തുടക്കവും. ഒരു ഉദാഹരണം നോക്കാം:
وَقَالَتِ الْيَهُودُ يَدُ الله مَغْلُولَة എന്നത് يَدُ الله مغْلُولَة എന്ന് ആരംഭിക്കുമ്പോള്‍ അല്ലാഹുവിന്റെ മഹത്വത്തിനു യോജിക്കാത്ത വാക്യമായിത്തീരുന്നു.
വഖ്ഫ് ചെയ്ത് ഓതേണ്ട രീതി |
യഥാര്‍ഥത്തിലുള്ളത് |
الرَّحمَنِ الرَّحِيمْ |
الرَّحمَنِ الرَّحِيمِ |
مُفْلِحُونْ |
أولَئِكَ هُمُ الْمُفْلِحُونَ |
الصَّمَدْ |
اللهُ الصَّمَدُ |