1968 ഫെബ്രുവരി 24 ന് സുഊദി അറേബ്യയിലെ ഖുബാര്‍ പ്രദേശത്താണ് അഹ്മദ് ബിന്‍ അലി അല്‍അജ്മി ജനിക്കുന്നത്. മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അജ്മി പാകിസ്താനിലേക്ക് പോയി. ലാഹോര്‍ പബ്ലിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും പൂര്‍ത്തീകരിച്ചു.
ലോകപ്രശസ്ത ഖാരിഉകളില്‍ ഒരാളായ അജ്മി 1984 ല്‍ അല്‍മുഗീറ മസ്ജിദില്‍ ഇമാമായി നിയമിക്കപ്പെട്ടു. 1985ല്‍ ഖുബാറിലെ ഗ്രേറ്റ് മോസ്‌ക്കിലെ ഇമാമായി. പിന്നീട് ജിദ്ദയിലെ പള്ളിയില്‍ നിയമിക്കപ്പെട്ടു. അജ്മിക്ക് ആറു മക്കളുണ്ട്.