ലോക മുസ്‌ലിംകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന അറബിയല്ലാത്ത ഭാഷ ഉര്‍ദുവാണ്. പാകിസ്താന്റെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദു. ലോകത്ത് ഏറ്റവുമധികം മുസ്‌ലിംകളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തങ്ങളുടെ മാതൃഭാഷയ്ക്കു പുറമെ ഉര്‍ദു വ്യവഹാരഭാഷയായി ഉപയോഗിക്കുന്നു. ഇസ്‌ലാമിക പഠന കേന്ദ്രങ്ങളും പത്ര പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പന്നമാണ് ഉര്‍ദു. ഉര്‍ദു ഭാഷ ഇസ്‌ലാമിക സാഹിത്യങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്. ഇങ്ങനെയുള്ള ഉര്‍ദു ഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെ നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. മൗലാന അബുല്‍ കലാം ആസാദിന്റെ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' വിശ്വ വിഖ്യാതമാണ്. ഏതാനും ഉര്‍ദു ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ (തഫ്‌സീര്‍) പരിചയപ്പെടുത്തുകയാണിവിടെ.