വിശുദ്ധ ഖുര്‍ആനിന്ന് അറബികള്‍ക്ക് വിവര്‍ത്തനം ആവശ്യമില്ല. എന്നാല്‍ വിശദീകരണം ആവശ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ തഫ്‌സീറുകള്‍ ആരംഭിച്ചത് അറബി ഭാഷയിലാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലാണ് അറബി ഭാഷയില്‍ തഫ്‌സീറുകള്‍ രൂപം കൊള്ളുന്നത്. മുഹമ്മദ്ബ്‌നു ജരീരിത്ത്വബ്‌രി(ഹി.224-310 ക്രി: 839-923)യാണ് അറിയപ്പെട്ട മുഫസ്സിറുകളില്‍ പ്രഥമഗണനീയന്‍. തൊട്ടടുത്ത നൂറ്റാണ്ടുകളില്‍ നിരവധി തഫ്‌സീറുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് അറബിയില്‍ ചെറുതും വലുതുമായ അനേകം തഫ്‌സീറുകളുണ്ട്. പ്രമുഖരായ ഏതാനും മുഫസ്സിറുകളുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുകയാണ്