മനുഷ്യചരിത്രത്തിലെ ഏതു ദശാസന്ധിയിലും ലോകത്തെവിടെയും നിലനിന്ന വിവിധ തരത്തിലുള്ള ഭരണകൂടങ്ങളില്‍ വനിതകള്‍ നേതൃത്വം നല്കിയത് വളരെ വിരളമായിരുന്നു. സബഇലെ (ഇന്നത്തെ യമന്‍) ഭരണം കൈയാളിയിരുന്ന ഒരു പ്രഗത്ഭവനിതയെ പറ്റി വിശുദ്ധ ഖുര്‍ആന്‍ വിവരണമുണ്ട് (27:23). ഇസ്‌ലാമിക ഖിലാഫത്തില്‍ വനിതാഖലീഫമാര്‍ ഇല്ലെങ്കിലും പല ഖലീഫമാരുടെയും ഭരണത്തില്‍ വലം കൈയായി പ്രവര്‍ത്തിച്ച വനിതകളുണ്ട്. ആധുനിക കാലത്ത് ലോകം കണ്ട മികച്ച ഭരണാധികാരികളില്‍ ചിലര്‍ വനിതകളായിരുന്നു; മുസ്‌ലിം വനിതകള്‍.