ദൈവ വിശ്വാസത്തിന്‍റെ ഉത്പത്തിയെയും പരിണാമത്തെയും പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യ മനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു സാമൂഹ്യ സ്ഥാപനമാണ് മതമെന്ന അടിത്തറയില്‍ നിന്ന് കൊണ്ടാണ് ഭൗതികവാദികള്‍ ദൈവവിശ്വാസത്തിന്‍റെ ഉത്പ്പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ ശ്രമിച്ചത്. പ്രാഗ് ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഉദ്ഖനന ഗവേഷണഫലങ്ങള്‍ മതത്തിന്‍റെയും ദൈവവിശ്വാസത്തിന്‍റെയും പരിണാമത്തെ സംബന്ധിച്ച ഭൗതികവാദത്തിന്‍റെ വികല വീക്ഷണങ്ങളുടെ മുനയൊടിക്കുന്നവയാണ്.
വിവിധ മതോത്പത്തി സിദ്ധാന്തങ്ങളും ഉദ്ഖനന ഗവേഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞ വ്യത്യസ്ത സംസ്കാരങ്ങളിലെ മതവിശ്വാസങ്ങളും അവയുടെ രൂപവും തുടര്‍ വരുന്ന കുറിപ്പുകളിലൂടെ മനസ്സിലാക്കാം.