പാരമ്പര്യമോ നാട്ടാചരമോ ഇസ്‌ലാമില്‍ പ്രമാണമല്ല. ഓരോ വിശ്വാസിയും മതാദര്‍ശങ്ങള്‍ പഠിക്കുക, കഴിവനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. എന്നാല്‍ മതവിഷയങ്ങളില്‍ അവഗാഹം എല്ലാവര്‍ക്കും സാധിക്കുകയില്ലല്ലോ. അറിയാത്ത കാര്യങ്ങള്‍ പണ്ഡിതന്‍മാരോട് ചോദിച്ചു മനസ്സിലാക്കുക, മനസ്സിലാക്കിയത് വീണ്ടും ഉറപ്പു വരുത്തുക എന്നതാണ് സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. സങ്കീര്‍ണമായ വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ കൃത്യമായ നിലപാട് അറിയുവാന്‍ തങ്ങളെ സമീപിക്കുന്നവര്‍ക്ക് പണ്ഡിതന്‍മാര്‍ പ്രമാണമനുസരിച്ചു കൊണ്ട് നല്കുന്ന മതവിധികള്‍ക്കാണ് ഫത്‌വാ എന്നു പറയുന്നത്. നല്കപ്പെടുന്ന ഓരോ മതവിധിയും (ഫത്‌വാ) കാലദേശ സന്ദര്‍ഭങ്ങളുടെ പരിമിതികള്‍ക്കപ്പുറം കാലാതിവര്‍ത്തിയായി നില്ക്കുന്ന പ്രമാണമായി ഗണിക്കപ്പെട്ടു കൂടാ.
വിവിധ കാലഘട്ടത്തില്‍ പല പണ്ഡിതന്‍മാരും നല്കിയ ഫത്‌വാകളും ഇസ്‌ലാമിക വിശ്വാസ-കര്‍മ രംഗത്ത് ഉണ്ടാവാനിടയുള്ള ഏതാനും സംശയങ്ങള്‍ക്കുള്ള മറുപടികളും ഈ ശീര്‍ഷകത്തിനു കീഴില്‍ നല്കപ്പെട്ടിരിക്കുന്നു. കൂടാതെ വായനക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ സംശയ നിവാരണം നടത്തുവാനുള്ള സൗകര്യവുമുണ്ട്.