Skip to main content

ബംഗാളിലെ നവാബ് ഭരണം (1)

മുഗള്‍ ഭരണത്തിലെ ഒരു പ്രവിശ്യയായിരുന്നു പതിനെട്ടാം ശതകത്തിലെ തുടക്കം വരെ ബംഗാള്‍. മുഗള്‍ ഗവര്‍ണര്‍മാരാണ് ഇവിടെ ഭരണം നടത്തിയിരുന്നത്. വ്യവസായങ്ങളുടെയും കൃഷിയുടെയും പിന്‍ബലത്തില്‍ ഐശ്വര്യവും സമ്പന്നതയും നിറഞ്ഞു നിന്ന ബംഗാള്‍ അക്കാലത്ത് സമൃദ്ധിയുടെ വിളനിലമായിരുന്നു.

എന്നാല്‍ മുഗള്‍ ഭരണം ക്ഷയിക്കുകയും ബംഗാളില്‍ അരാജകത്വം നടമാടുകയും ചെയ്തപ്പോള്‍ ഗവര്‍ണറുടെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്ന അലി വര്‍ധിഖാന്‍ എന്നയാള്‍ അവസരം മുതലെടുത്തു. ബംഗാളിന്റെ അധികാരം പിടിച്ചെടുത്ത ഖാന്‍ പ്രവിശ്യയെ സ്വതന്ത്രമാക്കി നവാബായി പ്രഖ്യാപനം നടത്തി. അങ്ങനെ 1724ല്‍ ബംഗാള്‍ നവാബ് ഭരണത്തിന്‍ കീഴിലായി.

32 വര്‍ഷം ബംഗാള്‍ ഭരിച്ച അലി വര്‍ധി ഖാന്‍ 1756ല്‍ മരിക്കുമ്പോള്‍ തന്റെ മകന്‍ (മകളുടെ മകനാണെന്ന അഭിപ്രായവുമുണ്ട്) സിറാജുദ്ദൗലയെ പിന്‍ഗാമിയാക്കിയിരുന്നു. പുതിയ നവാബായി പദവിയേല്‍ക്കുമ്പോള്‍ 20 വയസ്സു മാത്രമായിരുന്നു സിറാജിന്റെ പ്രായം.

Feedback