Skip to main content

ഫത്‌വകള്‍ (3)

ഫതാവാ എന്നാല്‍ മതവിധികള്‍ എന്നാണര്‍ഥം. വിവിധ വിഷയങ്ങളില്‍ അതാതു കാലത്തെ പണ്ഡിതന്‍മാര്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് പ്രമാണബദ്ധമായും സമഗ്രമായും നല്കിയ വിശദീകരണങ്ങളാണ് ഫത്‌വാ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ഫത്‌വായും അത് നല്കപ്പെട്ട സാഹചര്യങ്ങളിലേക്കു മാത്രമേ പ്രസക്തമാവൂ. എന്നാല്‍ പൊതു കാര്യങ്ങളിലെ ചില ഫത്‌വാകള്‍ പില്കാലത്തേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. വിഷയങ്ങളുടെ വിശകലനത്തിനും പഠനത്തിനും ഫത്‌വാകള്‍ പ്രയോജനപ്പെടും. പക്ഷെ ഫത്‌വകള്‍ ഇസ്‌ലാമിലെ പ്രമാണങ്ങളില്‍പ്പെട്ടതല്ല. മഹാന്‍മാരായ പണ്ഡിതന്‍മാരില്‍ പലരുടെയും ഫത്‌വകള്‍ ക്രോഡീകരിക്കപ്പെടുകയും ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

ശൈഖ് ഇബ്‌നു ബാസ്, ശൈഖ് സ്വാലിഹുല്‍ ഉസൈമീന്‍, ഡോ: യൂസുഫുല്‍ ഖറദാവി എന്നീ ആധുനിക കാലത്ത് ജീവിച്ച പണ്ഡിതന്‍മാരുടെ ഏതാനും ഫത്‌വകള്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു.
 

Feedback