മതപരമോ അല്ലാത്തതുമായ ഏതു കാര്യമാണെങ്കിലും നന്നായി പഠിച്ചെങ്കിലേ അതനുസരിച്ച് പ്രവര്‍ത്തിക്കാനാവൂ. വിഷയങ്ങള്‍ താത്ത്വികമായി പഠിച്ചവര്‍ക്ക് പ്രായോഗിക രംഗത്ത് സംശയങ്ങുണ്ടാവാം. മതകാര്യങ്ങളാകട്ടെ വിഷയത്തിന്റെ വളരെ ചെറിയ അംശങ്ങളില്‍ പോലും സംശയരഹിതമായ ബോധ്യങ്ങളുണ്ടെങ്കിലേ സംതൃപ്തി ലഭിക്കൂ. അതുകൊണ്ടു തന്നെ സംശയങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുക എന്നത് ജീവിക്കുന്ന സമൂഹത്തിന്റെ ലക്ഷണമായി കരുതാം. ആധുനിക പ്രശ്‌നങ്ങളില്‍ സംശയങ്ങള്‍ കൂടുതല്‍ കാണും.
ആധുനിക മീഡിയാ രംഗത്ത് ചോദ്യോത്തര പംക്തികള്‍ക്ക് പ്രസക്തിയേറുന്നതും ആ പംക്തികള്‍ക്ക് അനുവാചകര്‍ കൂടുന്നതും അതുകൊണ്ടാണ്. ഇസ്‌ലാമിക വിഷയങ്ങളില്‍ അനുവാചകരില്‍ നിന്നു വന്നിട്ടുള്ള സംശയങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ മറുപടി നല്കിയതായി കാണാം. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ചോദ്യങ്ങളും അവയ്ക്കു നല്കപ്പെട്ട മറുപടികളുമാണ് ഈ ശീര്‍ഷകത്തിനു താഴെ നല്കുന്നത്.