ഇസ്‌ലാമിലെ അടിസ്ഥാന കാര്യമാണ് വിശ്വാസം. വിശ്വാസ പാഠങ്ങളില്‍ പുതിയ സാഹചര്യങ്ങളില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളിലും വ്യക്തയ്ക്കു വേണ്ടി വിശദീകരണം ആവശ്യമായി വരുന്ന കാര്യങ്ങളിലും വര്‍ത്തമാന കാലത്തു നടന്ന ചോദ്യോത്തരങ്ങള്‍ ആധുനിക മതവിധികളായി പരിഗണിക്കപ്പെട്ടു കൂടാ. സാഹചര്യങ്ങളുടെ പരിമിതിയില്‍ നിന്നു കൊണ്ടു മാത്രമേ അവ വിശകലനം ചെയ്യപ്പെടാവൂ.