ഫര്‍ദ് നമസ്‌കാരത്തിന് അറിയിച്ചുകൊണ്ടു മാത്രമാണ് ബാങ്കുവിളി നിയമമാക്കിയിട്ടുള്ളത്. പെരുന്നാള്‍ നമസ്‌കാരം, മയ്യിത്ത് നമസ്‌കാരം, ഗ്രഹണ നമസ്‌കാരം, മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരം എന്നിവയ്‌ക്കൊന്നും തന്നെ ബാങ്കോ ഇഖാമത്തോ പ്രവാചകചര്യയിലില്ല. ഗ്രഹണ നമസ്‌കാരത്തിനും മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനും അസ്സ്വലാതു ജാമിഅ (17) (സംഘ നമസ്‌കാരം) എന്ന് ഉറക്കെ വിളിക്കുന്നത് നബിചര്യയില്‍ പെട്ടതാകുന്നു.