Skip to main content

നവജാതു ശിശുവും ബാങ്കും

ഒരു ശിശു പിറന്നാല്‍ ചെവിയില്‍ ബാങ്ക് വിളിക്കുന്നത് സുന്നത്താണ്. ''അബൂറാഫിഅ് പറയുന്നു: ഫാത്വിമ ഹസന്‍(റ)വിനെ പ്രസവിച്ചപ്പോള്‍ റസൂല്‍(സ്വ) അവന്റെ ചെവിയില്‍ ബാങ്ക് വിളിച്ചത് ഞാന്‍ കണ്ടു'' (അബൂദാവൂദ്, തുര്‍മുദി).

ഇടതു ചെവിയില്‍ ഇഖാമത്ത് വിളിക്കുന്നത് സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിന് തെളിവായി ഉദ്ധരിക്കുന്ന ഹദീസ് ദുര്‍ബലമാണ്. 

''നബി(സ്വ)പറഞ്ഞു: ആര്‍ക്കെങ്കിലും ഒരു കുട്ടി പിറന്നാല്‍ അതിന്റെ വലതു ചെവിയില്‍ ബാങ്കും ഇടതു ചെവിയില്‍ ഇഖാമത്തും വിളിച്ചാല്‍ അതിന് അപസ്മാര രോഗം ഉണ്ടാവുകയില്ല.'' (ഈ റിപ്പോര്‍ട്ട് മൗദൂഅ് ആണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി ദഈഫു അല്‍ജാമിഉസ്സഗീറില്‍ രേഖപ്പെടുത്തിയിരിക്കുന്നു- ഹദീസ് നമ്പര്‍ 5881). 
 

Feedback