Skip to main content

കപടവിശ്വാസി

കപടവിശ്വാസികള്‍ക്കുവേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയോ പാപമോചനത്തിന്നായി പ്രാര്‍ഥിക്കുകയോ ചെയ്യാവതല്ല. അല്ലാഹു പറഞ്ഞു: ''അവരില്‍ മരണമടഞ്ഞ ആര്‍ക്കുവേണ്ടിയും താങ്കള്‍ ഒരിക്കലും പ്രാര്‍ഥിക്കരുത്. അവന്റെ ഖബ്‌റിന്നരികില്‍ നില്ക്കുകയും അരുത്'' (9:84).

അവരെ കുളിപ്പിക്കുന്നതും കഫന്‍ ചെയ്യുന്നതും അനുവദനീയമാണ്. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ല മരിച്ചപ്പോള്‍ അയാളുടെ മകന്‍ നബി(സ്വ)യോട് പറഞ്ഞു: ദൈവദൂതരേ, അങ്ങയുടെ കുപ്പായം എനിക്കുതന്നാലും. എന്റെ പിതാവിനെ കഫന്‍ ചെയ്യാനാണ്. അവിടുന്ന് അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും അദ്ദേഹത്തിന്റെ പാപമോചനത്തിന്നായി പ്രാര്‍ഥിക്കുകയുംചെയ്യണം. നബി(സ്വ) തന്റെ കുപ്പായം കൊടുക്കുകയും അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയുംചെയ്തു (ബുഖാരി). ഇമാം നവവി പറയുന്നു: ''കപടവിശ്വാസികള്‍ക്കുവേണ്ടി നമസ്‌കരിക്കുന്നത് വിരോധിക്കുന്നതിന്റെ മുമ്പായിരുന്നു ഇതെന്ന് ഹദീസില്‍തന്നെ സ്ഥിരപ്പെട്ടിട്ടുണ്ട്.'' (ശറഹുല്‍മുഹദ്ദബ് 5:194) ''ബദ്ര്‍ യുദ്ധാവസരത്തില്‍ അബ്ബാസിന് വസ്ത്രം നല്കിയതിന് പ്രത്യുപകാരമായിട്ടാണ് നബി(സ്വ) ഈ കഫന്‍ പുടവ നല്കിയത്'' (ഫത്ഹുല്‍ബാരി 3:215).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446