സ്ത്രീ പുരുഷഭേദമന്യെ ചെറുതോ വലുതോ ആയ എല്ലാ മുസ്‌ലിമിന്റെ പേരിലും മയ്യിത്ത് നമസ്‌കാരം മുസ്‌ലിം കള്‍ നിര്‍വഹിക്കേണ്ട സാമൂഹ്യബാധ്യതയാണ്.
''നിങ്ങളുടെ സുഹൃത്തിന്റെ പേരില്‍ നിങ്ങള്‍ നമസ്‌കരിക്കുക'' എന്നു നിര്‍ദേശിച്ചു നബി(സ്വ) ചിലപ്പോള്‍ ചില കാരണങ്ങളാല്‍ നമസ്‌കാരത്തില്‍നിന്ന് വിട്ടുനില്ക്കുകയും ചെയ്തിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സേവനം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതാണ് ഈ നമസ്‌കാരത്തിന്റെ മുഖ്യഉദ്ദേശ്യം.