Skip to main content

മുഹമ്മദ് നബിയുടെ മക്കള്‍ (1-6)

വിവാഹം ചെയ്ത് കുടുംബമായി ജീവിക്കുക. അതാണ് വിശ്വാസികള്‍ക്ക് നബി(സ്വ)ചര്യയാക്കിയത്. നബി അത് ജീവിതത്തില്‍ കാണിച്ചുതരികയും ചെയ്തു. ആദ്യഭാര്യ ഖദീജ(റ)യിലാണ് ഇബ്‌റാഹീം ഒഴികെ ബാക്കി എല്ലാ മക്കളും പിറന്നത്. ഇബ്‌റാഹിമീന്റെ ഉമ്മ മാരിയ ആണ്. ഖാസിം ആണ് സീമന്തപുത്രന്‍. മൂന്ന് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് മുഹമ്മദ് നബിക്ക് ഉണ്ടായിരുന്നത്. ആണ്‍മക്കള്‍ മൂന്ന് പേരും ബാല്യത്തില്‍ തന്നെ മരണപ്പെട്ടു. പെണ്‍മക്കള്‍ വിവാഹജീവിതം നയിച്ചുവെങ്കിലും ഫാത്വിമ ഒഴികെ എല്ലാവരും പ്രവാചകവിയോഗത്തിനു മുമ്പ് തന്നെ പരലോകം പൂകി. നബി(സ്വ) മരിച്ച് ആറുമാസം പിന്നിട്ടപ്പോഴേക്ക് ഫാത്വിമയും മരണപ്പെട്ടു. 

Feedback