Skip to main content

പ്രബോധനം വാരിക (1949)

കേരള ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമാണ് പ്രബോധനം വാരിക. 1949 ആഗസ്തില്‍ ദ്വൈവാരികയായി പ്രസിദ്ധീകരണം തുടങ്ങി. 1964 മുതല്‍ വാരികയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 1975ലും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ 1992ലും ജമാഅത്തെ ഇസ്‌ലാമി നിരോധിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും കേരള ജമാഅത്തെ ഇസ്‌ലാമിയും മുഖപത്രമെന്ന നിലയില്‍ പ്രബോധനത്തിനും നിരോധം ബാധകമായി. ഈ രണ്ട് ഘട്ടങ്ങളിലും പ്രബോധനത്തിന് പകരം 'ബോധനം' പുറത്തിറങ്ങി.

1987ല്‍ ടാബ്ലോയിടില്‍ നിന്ന് പുസ്തക രൂപത്തിലേക്ക് മാറി. 2007 മുതല്‍ ഓണ്‍ലൈന്‍ പതിപ്പും 2010 മുതല്‍ അന്താരാഷ്ട്ര പതിപ്പും ഇറങ്ങിത്തുടങ്ങി.

ജമാഅത്തിന്റെ ആദര്‍ശം, നയ നിലപാടുകള്‍, ലക്ഷ്യം എന്നിവയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രബോധനവും സമകാലിക മുസ്‌ലിം ലോകത്തിന്റെ നേര്‍ ചിത്രങ്ങളും 'പ്രബോധന'ത്തില്‍ പ്രകാശിതമാവുന്നു.


 

Feedback