വിദ്യാര്‍ഥികള്‍ക്കു വേണ്ടി സകാത്തില്‍ നിന്ന് നല്കുന്നതിന്റെ മതവിധിയെന്താണ് ?
മറുപടി : മതവിജ്ഞാനം കരസ്ഥമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍, അവര്‍ക്കു ജോലി ചെയ്യാന്‍ കഴിയുമെങ്കിലും സകാത്തില്‍ നിന്നു കൊടുക്കാം. കാരണം വിദ്യാഭ്യാസം അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഒരുതരം ജിഹാദാണ്. ജിഹാദ് സകാത്തിന്റെ അര്‍ഹതയുടെ ഒരു ഭാഗമാണ്. അല്ലാഹു പറഞ്ഞു: ''നിശ്ചയമായും സ്വദഖകള്‍ പരമദരിദ്രന്‍മാര്‍ക്കും സാധുക്കള്‍ക്കും സകാത്തിന്റെ ഉദ്യോഗസ്ഥര്‍ക്കും ഹൃദയങ്ങള്‍ ഇണക്കപ്പെടുന്നവര്‍ക്കും അടിമത്വമോചനത്തിനും കടക്കാര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളവര്‍ക്കും വഴി മുട്ടിയവര്‍ക്കുമാണ്''.