Skip to main content

ഗര്‍ഭധാരണം താമസിപ്പിക്കല്‍

വിവാഹിതയായ ഒരു വിദ്യാര്‍ഥിനിക്ക് സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് വരെ ഗര്‍ഭധാരണം താമസിപ്പിച്ചു കൂടേ ?

മറുപടി : സന്താനോത്പാദനം താമസിപ്പിക്കുന്നത് അവളുടെയും ഭര്‍ത്താവിന്റെയും അവകാശമാണ്. ഒരു ഉദ്ദിഷ്ട ലക്ഷ്യത്തിനു വേണ്ടി ഒരു നിശ്ചിതസമയം വരെ അത് താമസിപ്പിക്കുന്നതില്‍ അവര്‍ യോജിപ്പിലെത്തുന്നതിന് വിരോധമില്ല. കാരണം റസൂലിന്റെ കാലത്ത് സ്വഹാബികള്‍ 'അസ്ല്‍' ചെയ്തിരുന്നു എന്ന ജാബിര്‍(റ)ന്റെ ഹദീസ് ഇത് വ്യക്തമാക്കുന്നു. അസ്ല്‍ സന്താനോത്പാദനം താമസിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ്. ഭര്‍ത്താവ് ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍ പ്പെടുമ്പോള്‍ സ്ഖലനം സംഭവിക്കാന്‍ നേരത്ത് ജനനേന്ദ്രിയം പുറത്തേക്കെടുത്ത് ശുക്‌ളം ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്നതാണ് അസ്ല്‍. രണ്ടുപേരും ഒരു ഉദ്ദിഷ്ട ലക്ഷ്യത്തിന്നായി പരസ്പര ധാരണയിലെത്തുന്നതാണ് പ്രധാനം. അതില്‍ തെറ്റില്ല.

Feedback