Skip to main content

അല്‍ ജാമിഅതുല്‍ ഖാസിമിയ്യതു മദ്‌റസതുശാഹി

മുറാദാബാദിലെ ബ്രിട്ടന്‍ ഖസാറിലെ ശാഹി മസ്ജിദിലാണ് ഹിജ്‌റ: 1296(1875)ല്‍, ഹുജ്ജതുല്‍ ഇസ്‌ലാം 'ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി' ജാമിഅതുല്‍ ഖാസിമിയ്യ സ്ഥാപിക്കുന്നത്. സ്ഥാപിച്ച് രണ്ടു വര്‍ഷത്തിനു ശേഷം ഹദീസ് വിജ്ഞാനത്തിനു വേണ്ടി പ്രത്യേക ശാഖ തുടങ്ങുകയും ആ വര്‍ഷംതന്നെ 30 വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുകയും ചെയ്തു.

ഖുര്‍ആനും ഹദീസുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയ സ്ഥാപനം ഏറ്റവും പ്രഗല്‍ഭരായ ഖുര്‍ആന്‍ ഹദീസ് പണ്ഡിതരെയെല്ലാം അവിടേക്കെത്തിച്ചു. ആ മികച്ച മേല്‍നോട്ടത്തിന്റെയും അധ്യാപനത്തിന്റെയും ഫലമായി ഓരോ വിഷയത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ ബിരുദം നേടി. 

പ്രമുഖരായ അധ്യാപകര്‍

·    അല്‍ മുഹദ്ദിസ് അഹ്മദ് ഹസന്‍ അംറോഹി.
·    അല്‍ മുഹദ്ദിസ് മന്‍സൂര്‍ അലിഖാന്‍ മുറാദാബാദി.
·    അല്‍ മുഹദ്ദിസ് അബുല്‍അലി.
·    ശൈഖ് മുഹമ്മദ് ഹസന്‍ അല്‍ മുറാദാബാദി.
·    മുഹദ്ദിസ് മഹ്മൂദ് ഹസന്‍ സല്‍ഹവാനി.
·    മുഹദ്ദിസ് അബുല്‍ജബ്ബാര്‍ അഅ്ദമീ.

വിവിധ വിഷയങ്ങളില്‍ ബിരുദമെടുത്തവരുടെ എണ്ണം

·    ഹദീസ്‌വിഭാഗം- 1938
·    ഫത്‌വാവിഭാഗം- 160
·    തജ്‌വീദ്- പാരായണം- 1227
·    ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍- 975

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446