Skip to main content

അല്‍ ജാമിഅതുസ്സലഫിയ്യ, വാരാണസി

ഉത്തര്‍പ്രദേശിലെലെ വാരാണസി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക സർവ്വകലാശാലയാണ് അല്‍ ജാമിഅതുസ്സലഫിയ്യ. സാധാരണ ഗതിയില്‍ എല്ലാ സ്ഥാപനങ്ങളും ചെറുതായി ആരംഭിച്ച് ഉന്നതങ്ങളിലേക്കെത്തുന്ന സ്ഥിതിയാണെങ്കില്‍ ജാമിയ: സലഫിയ്യയുടെ ആരംഭം തന്നെ അതി ഗംഭീരമായിരുന്നു. അതിഗംഭീരമായി തുടങ്ങി അത്യുന്നതങ്ങളിലേക്ക് പടവുകള്‍ കയറിയ ചരിത്രമാണ് ജാമിഅ: സലഫിയ്യക്കുള്ളത്.

അഹ്‌ലെ ഹദീസിന്റെ കീഴിലാണ് സ്ഥാപനം നില കൊള്ളുന്നത്. 1963-ല്‍ ആള്‍ ഇന്ത്യാ അഹ്‌ലേ ഹദീസിന്റെ മഹാസമ്മേളനത്തില്‍ വെച്ച്, സുഊദി അറേബ്യയുടെ അംബാസഡര്‍ ശൈഖ് യൂസുഫ് അല്‍ ഫൗസാനാണ് ജാമിഅ: സലഫിയ്യക്ക് തറക്കല്ലിടുന്നത്. അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച ജാമിഅ, ഒരു വലിയ വിദ്യാഭ്യാസ സമുച്ചയമായി ഉയര്‍ന്നു. തറക്കല്ലിട്ട് വെറും മൂന്ന്‌വര്‍ഷം കൊണ്ട് തന്നെ ജാമിഅയുടെ പണി പൂര്‍ത്തിയായി. 1966-ല്‍ ശൈഖ് ഇബ്‌നുബാസിന്റെ പ്രതിനിധിയായി, മദീന മുനവ്വറയിലെ ജാമിഅ: ഇസ്‌ലാമിയ്യയുടെ വൈസ് ചാന്‍സിലര്‍ ജാമിഅ: സലഫിയ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

അറബി-ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ തികഞ്ഞ അറിവും ധാരണയും എന്നതോടൊപ്പം തന്നെ സാമൂഹിക-ശാസ്ത- ഭാഷാവിജ്ഞാനങ്ങളിലും, സാങ്കേതിക പരിജ്ഞാന രംഗത്തും തങ്ങളുടെ വിദ്യാര്‍ത്ഥികളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യംജാമിഅ: സലഫിയ്യ നേടിയെടുക്കുകയും ഉയരങ്ങളിലേക്ക് കുതിച്ച് കൊണ്ടിരി ക്കുകയും ചെയ്യുന്നു.

ജാമിഅ സലഫിയ്യയുടെ പ്രധാന നേട്ടങ്ങള്‍, പ്രത്യേകതകള്‍

·    മത, ആധുനിക വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍.
·    ട്രാന്‍സ്‌ലേഷനും ഗവേഷണങ്ങള്‍ക്കുമായി വിവിധ ഭാഷകളിലെ ഗ്രന്ഥ ശേഖരങ്ങളുള്ള പ്രത്യേക വിഭാഗം.
·    മതപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പ്രത്യേകം      വിഭാഗം.
·    ലോകത്തിലെ എല്ലാമേഖലകളിലേക്കും എത്തിക്കുന്ന മാഗസിനുവേണ്ടി പ്രസിദ്ധീകരണ വിഭാഗം.
·    മതപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി ദഅ്‌വാ വിഭാഗം.
·    ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഏറ്റവും അനുയോജ്യമായ രീതിയില്‍, എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയുള്ള ലൈബ്രറി.
·    കലാ ഭംഗി നിറഞ്ഞു നില്ക്കുന്ന വിശാലമായ പള്ളി. പരീക്ഷാ സമയങ്ങളിലും പ്രത്യേക ദിവസങ്ങളിലും ഉപയോഗിക്കാന്‍ സജ്ജമായ ബേസ്‌മെന്റ്.
·    എല്ലാ സായാഹ്നങ്ങളിലും, കലാ വൈജ്ഞാനിക പരിപാടികള്‍ നടക്കുന്ന, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അസംബ്ലി ഹാള്‍.
·    അനുബന്ധ കംപ്യൂട്ടര്‍ സ്ഥാപനം.
·    വിദഗ്ധ പരിശീലകരുടെ സേവനങ്ങളുറപ്പു വരുത്തിക്കൊണ്ട് വിപുലമായ സൗകര്യങ്ങളോടു കൂടിയ വിശാല സൗകര്യങ്ങളുമായി വോളിബോള്‍ കോര്‍ട്ട്. ഇതര കായിക പരിശീലങ്ങള്‍.


·    മൗലാനാ ആസാദ് നാഷ്ണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ താഴെ കാണിച്ച കോഴ്‌സുകള്‍ക്കായുള്ള പഠനസൗകര്യം ജാമിഅയില്‍ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്ന നിലയില്‍.
·    B.A
·    B.com
·    M.A
·    Diploma in English
·    Diploma in food and nutrition

Contact
Phone- +91-542-245 2241, 245 2242, 245 1495
E mail- salafiyahvaranasi@gmail.com
ADDRESS- Al-jamia-tus- salafiyya
    Markazidarululoom
    B. 18/IG, jamiasalafiyamarg
    Reoritalab, Varanasi, India
             221010
                 Website- aljamiatussalafiyah.org

Feedback
  • Sunday Nov 24, 2024
  • Jumada al-Ula 22 1446