Skip to main content

നിഫാഖ് അഥവാ കപടത (9)

മനസ്സിലുള്ളതിന് വിരുദ്ധമായത് പുറത്തു കാണിക്കുക എന്നതിനാണ് കപടത എന്നു പറയുന്നത്. അറബിയില്‍ നിഫാഖ് എന്നു പറയുന്നു. വിശ്വാസ രംഗത്തും കപടത കടന്നുകൂടാറുണ്ട്. കാപട്യം വച്ചു പുലര്‍ത്തുന്നവന്‍ എന്ന നിലയില്‍ ഇത്തരക്കാരെ മുനാഫിഖ് എന്ന് വിശുദ്ധ ഖുര്‍ആനും നബി വചനങ്ങളും വ്യവഹരിച്ചിട്ടുണ്ട്. യഥാര്‍ഥ വിശ്വാസികളല്ലാത്ത ചിലയാളുകള്‍ തങ്ങള്‍ വിശ്വാസികളാണെന്ന വ്യാജേന നബി(സ)യുടെ കൂടെ മദീനയില്‍ ജീവിച്ച സ്വഹാബികള്‍ക്കിടയില്‍ നുഴഞ്ഞുകയറിയിരുന്നു. വിശ്വാസം മനസ്സിനകത്തായതിനാല്‍ ബാഹ്യകര്‍മങ്ങള്‍ക്കനുസരിച്ചേ ആളുകളെ വിലയിരുത്താനാവൂ. അതുകൊണ്ടുതന്നെ നബിക്കും സ്വഹാബികള്‍ക്കും ഇത്തരം കപടവിശ്വാസികള്‍ നിരവധി നാശനഷ്ടങ്ങള്‍ വരുത്തി വച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ നബി(സ)യുടെ ജീവിത കാലത്തുണ്ടായ ഏതാനും ആളുകളുടെ പ്രശ്‌നമല്ല നിഫാഖ്. ആ സ്വഭാവം എല്ലാകാലത്തും ഉണ്ടാവും. വിശ്വാസ രംഗത്ത് ഒരിക്കലും കപടത അഥവാ നിഫാഖ് ഉണ്ടാവാന്‍ പാടില്ല. ഒരാളുടെ കപടത മറ്റു മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സിനകത്തെ കാര്യങ്ങള്‍ പോലും കൃത്യമായി അറിയുന്ന അല്ലാഹു കപടന്‍മാരെ വെറുതെ വിടില്ല എന്നോര്‍ക്കുക. 
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446