• അല്ലാഹു അക്രമികളോട് പറയും: നിങ്ങള്‍ നിഷേധിച്ചിരുന്ന നരക ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക (32:20).
• അതെന്താണെന്ന് നിനക്കറിയുമോ? (101:10).
• ചൂടേറിയ നരകാഗ്നിയത്രേ അത് (101:11).
• നരകാഗ്നി ചൂടിന്മേല്‍ ചൂടുള്ളതാണ് (9:81).
• ആളിക്കത്തുന്ന തീ (92:14).
• ജ്വലിക്കപ്പെടുന്ന അഗ്നിയാണത് (104:6).
• ഏഴു വാതിലുകളുണ്ടതിന് (15:44).
• ശക്തമായ ഭിത്തികളും, പടികളും (18:29)(4:145).
• അതിന്റെ മേല്‍നോട്ടത്തിന് പത്തൊന്‍പത് പേരുണ്ട് (74:30).
• കെട്ടിടം കണക്കെ ഉയരമുള്ള തീപ്പൊരി അതില്‍ നിന്നും തെറിച്ചു കൊണ്ടിരിക്കും (77:32).
• മഞ്ഞ ഒട്ടകക്കൂട്ടങ്ങളെപ്പോലെയുള്ള തീപ്പൊരി (77:33).
• തണുപ്പോ സുഖമോ ഇല്ലാത്ത കരിമ്പുകയുടെ തണലിനു കീഴിലാണു നരകം (56:43,44).
• അത് തണല്‍ നല്കുന്നതോ തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്കുന്നതോ അല്ല (77:31).
• കുറ്റവാളികള്‍ നരകം നേരില്‍ കാണും. തങ്ങള്‍ അതില്‍ അകപ്പെടാന്‍ പോവുകയാണെന്ന് അവര്‍ മനസ്സിലാക്കും. രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗവും അവര്‍ക്കന്നുണ്ടാവില്ല (18:53).
• അവര്‍ അവിശ്വസിക്കുകയും ദൃഷ്ടാന്തങ്ങളെയും ദൂതന്മാരെയും പരിഹസിക്കുകയും ചെയ്തതിനുള്ള പ്രതിഫലമത്രെ ഈ നരകം (18:106).
• നരകം ചീത്തയായ താവളവും പാര്‍പ്പിടവും തന്നെയാണ് (25:62).
• നാണക്കേടിനാല്‍ തലകുനിച്ചവരായി അവര്‍ നരകത്തിനു മുന്നില്‍ ഹാജരാക്കപ്പെടും. ഭയത്താല്‍ ഒളികണ്ണിട്ടു കൊണ്ട് അവര്‍ നരകത്തെ നോക്കും (42:45).
• അങ്ങനെ അതവര്‍ക്ക് തുറന്നു കാണിക്കപ്പെടും (26:91).
• ഇതാ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്കപ്പെട്ടിരുന്ന നരകം! (36:63).
• സത്യനിഷേധികള്‍ കൂട്ടം കൂട്ടമായി നരകത്തിലേക്കു നയിക്കപ്പെടും. നരകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നു കൊണ്ട് കാവല്‍ക്കാരായ മലക്കുകള്‍ അവരോട് ചോദിക്കും: അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്ന, ഈ ദിവസത്തെപ്പറ്റി താക്കീതു നല്കുന്ന ദൂതന്മാര്‍ നിങ്ങള്‍ക്കു വന്നിരുന്നില്ലേ? (39:71).
• അവര്‍ പറയും: അതേ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. പക്ഷേ ഞങ്ങളവരെ നിഷേധിച്ചു തള്ളി (67:9).
• അല്ലാഹു കല്പിക്കും: സത്യനിഷേധികളെയും ധിക്കാരികളെയും നരകത്തിലിട്ടേക്കുക (50:24).
• എന്നിട്ട് കുറ്റവാളികളുടെ കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും (55:41).
• അങ്ങനെ അവര്‍ മുഖം കുത്തി നരകത്തിലേക്കു് എറിയപ്പെടും (27:90).
• നരകത്തിലേക്ക് എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജനം കേള്‍ക്കുന്നതാണ് (67:8).
• അത് തിളച്ചു മറിയുകയും കോപം നിമിത്തം പൊട്ടിപ്പിളര്‍ന്ന് പോകുമാറാവുകയും ചെയ്യും (67:8).
• അല്ലാഹു നരകത്തോട് ചോദിക്കും: ഹേ നരകമേ നീ നിറഞ്ഞുവോ? നരകം മറുപടി പറയും: ഇനിയുമുണ്ടായിരുന്നെങ്കില്‍! (50:30).
• ജിന്നുകളെയും മനുഷ്യരെയും കൊണ്ട് നാം നരകം നിറക്കുക തന്നെ ചെയ്യും (32:13).
• കുറ്റവാളികളുടെ മേല്‍ നരകം അടച്ചു മൂടപ്പെടും (104:8).