Skip to main content

കഅ്ബയുടെ താക്കോല്‍

ഇബ്റാഹീം നബി(അ) പടുത്തുയര്‍ത്തിയതു മുതല്‍തന്നെ കഅ്ബക്ക് സൂക്ഷിപ്പുകാരുണ്ടായിരുന്നു. സാദിന്‍ എന്നാണിവരെ വിളിച്ചിരുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പും മറ്റ് അവകാശങ്ങളും ഇവര്‍ക്കായിരുന്നു. ജാഹിലിയ്യാകാലത്ത് ഇത് അബ്ദുദ്ദാര്‍ കുടുംബത്തിനായി. മക്ക വിജയവേളയില്‍ ഈ കുടുംബത്തിലെ ത്വല്‍ഹയുടെ മകന്‍ ഉസ്മാന്‍റെ കൈവശമായിരുന്നു താക്കോലുണ്ടായിരുന്നത്. കഅ്ബ വൃത്തിയാക്കി നമസ്കരിച്ചിറങ്ങിയ നബി(സ്വ) താക്കോല്‍ ഉസ്മാനു(റ) തന്നെ മടക്കിക്കൊടുത്തു(ബുഖാരി 67:1613). 

ഇപ്പോള്‍ ഇത് സൂക്ഷിക്കുന്നത് ഇദ്ദേഹത്തിന്‍റെ പിന്‍മുറക്കാരായ ആലുശൈബി കുടുംബമാണ്. ഡോ. സ്വാലിഹ് സൈനുല്‍ ആബിദീന്‍ അശ്ശൈബിയാണ് 2014 ഒക്ടോബര്‍ മുതല്‍ താക്കോല്‍ സൂക്ഷിപ്പുകാരന്‍. 2013ല്‍ താക്കോല്‍ പുതുക്കി നിര്‍മിച്ചിരുന്നു. 

Feedback