മനുഷ്യന്‍ അല്ലാഹുവിന്റെ മുന്നില്‍ വിനയത്തോടെ ആത്മാര്‍ഥമായി അര്‍പ്പിക്കുന്ന പ്രാര്‍ഥനകളില്‍ ഭൗതികമായ തന്റെ ആവശ്യങ്ങളും പ്രായാസങ്ങളുമുണ്ടാവും. പാരത്രിക മോക്ഷവും(സ്വര്‍ഗപ്രവേശം) നരകമുക്തിയും വിഷയമാവും. മാനുഷികമായി ചെയ്തു പോവുന്ന തെറ്റുകുറ്റങ്ങളില്‍ നിന്നുള്ള മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രാര്‍ഥനയാണ് ഇസ്‌തിഗ്‌ഫാർ . മറ്റു മനുഷ്യരെപ്പോലെ തെറ്റുകളില്‍ അകപ്പെടാത്ത നബിമാര്‍ പോലും പാപമോചനം തേടിയിരുന്നു. അത് അല്ലാഹുവിനോടുള്ള വിനയപ്രകടനം കൂടിയാണ്. പാപങ്ങള്‍ പൊറുക്കുന്നവന്‍ അല്ലാഹു മാത്രമാണ് (3:135).
പാപമോചന പ്രാര്‍ഥനയ്ക്ക് പ്രത്യേകം ചടങ്ങുകളോ കാര്‍മികത്വമോ വേണ്ടതില്ല. അതേ സമയം നബിമാരുടെയും സത്യവിശ്വാസികളുടെയും പ്രാര്‍ഥനകള്‍ വിശുദ്ധ ഖുര്‍ആനിലും പ്രവാചകാ ധ്യാപനങ്ങളിലും വന്നിട്ടുണ്ട്. ആ പ്രാര്‍ഥനകള്‍ നമുക്കും ഉപയോഗിക്കാം.