ഖുര്‍ആനില്‍ വന്ന പ്രാര്‍ഥനകളിലെ ഭൂരിഭാഗവും വ്യത്യസ്ത പ്രവാചകന്മാര് വിവിധ സന്ദര്‍ഭങ്ങളിലായി പ്രാര്ഥിച്ചവയാണ്. അവയില്‍ ചിലത് ഇന്ന പ്രവാചകന് പ്രാര്‍ഥിച്ചു എന്ന് പറഞ്ഞു തന്നെ വിശദീകരിച്ചു തരുമ്പോള്‍ ചില പ്രാര്‍ഥനകള്‍ ഇന്ന പ്രവാചകന്റേതാണെന്ന് മറ്റു ആയത്തുകളുടെയും ഹദീസുകളുടെയും പിന്‍ബലത്തില്‍ നാം മനസ്സിലാക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആനില്‍ പ്രതിപാദിച്ച പ്രവാചകന്മാരുടെ പ്രാര്‍ഥനകളാണ് ഇവിടെ ക്രോഡീകരിച്ചു നല്‍കുന്നത്.