ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ ഇബ്‌നു ഉമര്‍ അലി സൈഫുദ്ദീന്‍. സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്റെയും പെന്‍ഗീറാന്‍ അനക് ദാമിതിന്റെയും മൂത്ത മകന്‍. ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളില്‍ ഒരാളാണ് സുല്‍ത്താന്‍ ഹസ്സന്‍. ബ്രൂണൈയിലെ 29ാമത്തെ ഭരണാധികാരിയാണ് ഇദ്ദേഹം.
1946 ജൂലൈ 15ന് ബ്രൂണൈ നഗരത്തിലെ ഇസ്താന ദാറുസ്സലാമിലാണ് ജനനം. കിരീടവകാശിയായിരുന്നു. ക്വാലാലംപൂരിലെ വിക്‌ടോറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയതിനു ശേഷം യുണൈറ്റഡ് കിംഗ്ഡത്തിലെ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റില്‍ ചേര്‍ന്നു. 1967ല്‍ ബിരുദം നേടി.
പിതാവ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 1997ല്‍ കിരീടവകാശിയായ ഹസ്സന്‍ അല്‍ ബുല്‍ഖിയ ബ്രൂണൈ സുല്‍ത്താനും രാഷ്ട്രത്തലവനുമായി. 1888 മുതല്‍ ബ്രിട്ടീഷ് അധീനതയിലായിരുന്ന രാജ്യം 1963ല്‍ മലേഷ്യയായി മാറിയ ഫെഡറേഷനില്‍ ചേരുന്നതിനു പകരം അങ്ങനെത്തന്നെ തുടരാന്‍ തീരുമാനിച്ച ഒരേയൊരു മലായ് സംസ്ഥാനമായിരുന്നു ബ്രൂണൈ. 1984 ജനുവരി 1 ന് സ്വതന്ത്രമായി. രാജാവിന്റെ കീഴില്‍ ബ്രൂണൈയുടെ നിയന്ത്രണം ഹസ്സന്‍ അല്‍ ബുല്‍ഖിയ ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രിയായി.
സര്‍ക്കാറിന്റെ തലവനെന്ന നിലയില്‍ പ്രതിരോധം, വിദേശകാര്യം, ധനകാര്യം എന്നീ വകുപ്പുകള്‍ അദ്ദേഹം തന്നെയാണ് വഹിക്കുന്നത്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ റോയല്‍ ബ്രൂണൈ സായുധ സേനയുടെ സുപ്രീം കമാന്‍ഡറും ബ്രിട്ടീഷ്, ഇന്തോനേഷ്യന്‍ സായുധ സേനകളിലെ ഓണറ്റി ജനറലും റോയല്‍ നേവിയിലെ ഓണറ്റി അഡ്മിനറലും റോയല്‍ ബ്രൂണൈ പോലീസ് സേനയുടെ നിയുക്ത ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കൂടിയാണ് ഹസ്സന്‍ അല്‍ ബുല്‍ഖിയ.
1992 ഒക്ടോബര്‍ 5-ന് സുല്‍ത്താന്‍ ഹസ്സനല്‍ ബുല്‍ഖിയ ഭരണം ഏറ്റെടുത്തതിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ഹാജി ഹസനാല്‍ ബുല്‍ഖിയ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു.
ഒന്നിലേറെ വിവാഹത്തില്‍ 12 മക്കളുണ്ട്. രാജാ ഇസ്‌തേരി പെന്‍ഗിരന്‍ അനക് സലേഹയിലെ മൂത്ത മകന്‍ പെന്‍ഗിരന്‍ മുദ മഹ്‌കോത്തയാണ് കിരീടവകാശി.