Skip to main content

ദീന്‍

ദീന്‍ എന്ന പദത്തിന് ഭാഷയില്‍ മതം, നടപടി ക്രമം, പ്രതിഫലം, ആചാരം, വിചാരണ, നിയമനടപടി, അനുസരണം എന്നിങ്ങനെ സന്ദര്‍ഭോചിതം പല അര്‍ഥങ്ങളും കല്പിക്കുന്നു. മതം എന്ന അര്‍ഥത്തിലാണ് അധികവും അത് ഉപയോഗിക്കുന്നത്. ഇസ്‌ലാം മതം എന്നതിന് അദ്ദീനുല്‍ ഇസ്‌ലാമിയ്യ എന്നാണ് ഭാഷയില്‍ പ്രയോഗിക്കുന്നത്.

ഒരു ജീവിത വ്യവസ്ഥ എന്ന അര്‍ഥത്തില്‍ ദീന്‍ ഉപയോഗിക്കുന്നു. ജീവിതത്തില്‍ ദൈവപ്രീതിക്കു വേണ്ട സ്വീകരിക്കപ്പെടേണ്ടുന്ന നിയമ വ്യവസ്ഥയാണത്. അല്ലാഹു പറയുന്നു. നിശ്ചയമായും മതം അല്ലാഹുവിന്റെ അടുക്കല്‍ ഇസ്‌ലാമാകുന്നു (3:19). 

മനുഷ്യാരംഭം തൊട്ട് മനുഷ്യാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും അല്ലാഹു നിയമിച്ചതും ഒന്നാമത്തെ പ്രവാചകനും ഒന്നാമത്തെ വേദഗ്രന്ഥവും തുടങ്ങി അന്ത്യ പ്രവാചകനും അവസാന വേദഗ്രന്ഥവുമായ വിശുദ്ധ ഖുര്‍ആന്‍ വരെ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹു മനുഷ്യവര്‍ഗത്തിന് തൃപ്തിപ്പെട്ട് കൊടുത്തതുമായ മതമാണ് ഇസ്‌ലാം എന്നാണ് ഉപരിസൂചിത സൂക്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ വിവിധ ആശയങ്ങള്‍ക്കായി ദീന്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ദീന്‍ എന്നത് കൊണ്ട് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത് മതം എന്നാണ്.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446