ഇസ്ലാമിക വിജ്ഞാനീയങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് 'ഇടപാടുകള്‍'. വിശ്വാസം, ആരാധനാ കര്‍മങ്ങള്‍ (അനുഷ്ഠാനം), സ്വഭാവ സംസ്കരണങ്ങള്‍ എന്നിവയെപ്പോലെ പ്രധാനമായ ഒരു വിജ്ഞാന ശാഖയാണ് ഇടപാടുകള്‍ (മുആമലാത്ത്). അതില്‍ തന്നെ കച്ചവടവുമായി ബന്ധപ്പെട്ട ഒരിനമാണ് (ബുയൂഅ്). ഈ ഓരോ ശാഖയിലും വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും അനുശാസനങ്ങള്‍ ധാരാളമുണ്ട്. ഇടപാടുകള്‍ സമ്പത്തുമായി ബന്ധപ്പെട്ട കാര്യമാണ്. അനുവദനീയം, സുതാര്യം, ചൂഷണ മുക്തം, പരസ്പര സംതൃപ്തം, ഉഭയ സമ്മതം മുതലായ ഘടകങ്ങള്‍ ഇസ്ലാമിക സാമ്പത്തിക ഇടപാടുകളുടെ മൗലിക ഘടകങ്ങളാണ്. കര്‍മശാസ്ത്ര (ഫിഖ്ഹ്) ഗ്രന്ഥങ്ങള്‍ ഈ വിജ്ഞാനശാഖ വളരെ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇടപാടു രംഗത്തെ മാറി മാറി വരുന്ന അവസ്ഥാന്തരങ്ങള്‍ വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും മൗലിക തത്ത്വങ്ങളില്‍ നിന്നു കൊണ്ട് നിര്‍ധാരണം ചെയ്യപ്പെടുകയാണ് വേണ്ടത്