ഇറാനിലെ മാസിന്‍തറാനിയില്‍ 1817ല്‍ ജനിച്ച മിര്‍സ ഹുസൈന്‍ അലി രൂപം നല്‍കിയ പ്രസ്ഥാനമാണ് ബഹായിസം അഥവാ ബഹായി മതം. ശീഈ വിഭാഗത്തിലെ ഇസ്‌നാ അശരിയ്യക്കാരനായിരുന്നു ഇദ്ദേഹം. 1844ല്‍ ഇസ്‌നാ അശരിയ്യക്കാരനായ അലി മുഹമ്മദ് റിദ സ്ഥാപിച്ച ബാബ് മതത്തിന്റെ മറ്റൊരു രൂപമാണിത്. ഇത് ഒരു ഇസ്‌ലാമിക ചിന്താപ്രസ്ഥാനമല്ല. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തങ്ങളെപ്പോലും ബഹായിസം നിരാകരിക്കുന്നുണ്ട്.
ഇറാനിലെ ഷാ നാസിറുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മിര്‍സാ ഹുസൈന്‍ അലിയെ ഇറാന്‍ വധശിക്ഷക്ക് വിധിച്ചു. പിന്നീട് ഇയാളെ ഇറാഖിലേക്ക് നാടുകടത്തി. അവിടെ നിന്നും വീണ്ടും അഡ്രിയാനോപ്പിളിലേക്കും കടത്തി.
ഇവിടെ വെച്ചാണ് 1863ല്‍ ബഹായിസം പിറക്കുന്നത്. താന്‍ ദൈവതേജസ്സാ(ബഹാഉല്ലാ)ണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ഹുസൈന്‍ അലി, മിര്‍സാ അലി മുഹമ്മദ് റിദ തന്നെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കാനാണ് നിയുക്തനായതെന്നും വാദിച്ചു. അങ്ങനെയാണ് ഹുസൈന്‍ അലി, മുഹമ്മദ് റിദയുടെ ബാബിസത്തിന്റെ പിന്തുടര്‍ച്ചക്കാരനാണ്.