വിശുദ്ധ ഖുര്‍ആനിന്റെ തഫ്‌സീറുകള്‍ അഥവാ വ്യഖ്യാന ഗ്രന്ഥങ്ങള്‍ ഇന്ന് എല്ലാ ഭാഷകളിലും സുലഭമാണ്. തഫ്‌സീര്‍ തയ്യാറാക്കേണ്ടതിന് പ്രത്യേക രീതിയോ നിശ്ചിത രൂപമോ ഇല്ല. ഓരോ വ്യാഖ്യാതാവും തന്റെതായ രീതിയില്‍ വ്യാഖ്യാനം അവതരിപ്പിക്കുന്നു. വ്യഖ്യാതാക്കള്‍ മറ്റേതെങ്കിലും വിജ്ഞാന ശാഖയില്‍ വ്യുത്പത്തി നേടിയവരാണെങ്കില്‍ അവരുടെ വ്യാഖ്യാനത്തില്‍ ആ വിഷയകമായ ചര്‍ച്ചകള്‍ക്ക് പ്രഭാവം കണ്ടെന്നു വരു.
ചില വ്യാഖ്യാതാക്കള്‍ ആയത്ത് വിശദീകരിക്കുമ്പോള്‍ തന്റെതായ ഒരു വീക്ഷണവും പ്രകടചപ്പിക്കാതെ തദ്വിഷയകമായി ഹദീസുകളോ ചരിത്ര സംഭവങ്ങളോ ഉദ്ധരിക്കുക മാത്രം ചെയ്യുന്നു. ചിലര്‍ ഹദീസുകളുടെ ആശയം സ്വീകരിച്ച് സ്വന്തമായ ശൈലിയില്‍ വിശദീകരണം നടത്തുന്നു. ഇങ്ങനെ വ്യഖ്യാന രചനയ്ക്ക് സ്വീകരിച്ച ശൈലിയനുസരിച്ച് തഫ്‌സീറുകള്‍ ഇനം തിരിക്കപ്പെട്ടിട്ടുണ്ട്. തഫ്‌സീര്‍ മഅ്‌സൂര്‍, തഫ്‌സീറുര്‍റഅ്‌യ് എന്നിവ അതില്‍ പെട്ടതാണ്.