ശീആ വിഭാഗക്കാരായ ബാത്വിനിയ്യാക്കളുടെ അനിസ്‌ലാമിക അടിത്തറയില്‍ ആകൃഷ്ടരായി ഖുര്‍ആന്‍ വ്യാഖ്യാനം രചിച്ചവരാണ് സൂഫികള്‍. ബാത്വിനിയ്യ വീക്ഷണ പ്രകാരം ഖുര്‍ആന്‍ വചനങ്ങള്‍ക്ക് രണ്ടുതരം അര്‍ഥതലങ്ങളുണ്ട്. ഒന്ന് ബാഹ്യവും മറ്റൊന്ന് ആന്തരികവും. അറബി ഭാഷയും അതിന്റെ ശൈലിയും അറിയുന്നവര്‍ക്കൊക്കെ ബാഹ്യമായ വശം മനസ്സിലാക്കാന്‍ കഴിയും .എന്നാല്‍ ആന്തരികതലം അല്ലാഹു പ്രത്യേകം ജ്ഞാനം നല്കി സംരക്ഷിച്ചവര്‍ക്ക് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. അല്ലാഹു അവര്‍ക്ക് നേരിട്ട് പഠിപ്പിച്ചു കൊടുക്കുന്നതിനനുസരിച്ച് അവര്‍ ജനങ്ങളിലേക്ക് എത്തിക്കും . ഈ ഇസ്‌ലാമിക വിരുദ്ധ അടിത്തറയിലാണ് മുഴുവന്‍ സൂഫി തഫ്‌സീറുകളും രചിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനം തയ്യാറാക്കുന്നതിലൂടെ അവര്‍ ഖുര്‍ആനിനെ സേവിക്കുകയല്ല; . മറിച്ച് അവരുടെ ചിന്തകളും തത്ത്വശാസ്ത്രങ്ങളും ഖുര്‍ആനിനെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് സ്ഥാപിക്കുകയാണ്.
സൂഫീ തഫ്‌സീറുകള്‍ രണ്ടായി വിഭജിക്കാം. ഒന്ന് തഫ്‌സീറുന്നള്‌രിയ്യ്. രണ്ട് തഫ്‌സീറുല്‍ ഫൈളിയ്യ് തത്ത്വശാസ്ത്ര (ഫിലോസഫി)ത്തിന്റെ നിദാനങ്ങളെ അടിസ്ഥാനമാക്കി അവരുടെ വീക്ഷണങ്ങളെ ഖുര്‍ആനില്‍ ചുമത്താനുള്ള ശ്രമമാണ് ഒന്നാമത്തെതില്‍ നടക്കുന്നത്. ഖുര്‍ആന്‍ വചനങ്ങളുടെ പ്രത്യക്ഷ ആശയങ്ങള്‍ പ്രമാണങ്ങളുടെയോ തെളിവുകളുടെയോ പിന്‍ബലമില്ലാതെ അതിനു വിരുദ്ധമായി വ്യാഖ്യാനിക്കുന്ന പ്രവണതയാണിത്. ഗ്രന്ഥകര്‍ത്താവിന് അല്ലാഹുവിന്റെ ജ്ഞാനത്തില്‍ നിന്ന് ചില സൂചനകള്‍ ലഭിക്കുന്നു എന്ന് സ്വയം അവകാശപ്പെട്ടുകൊണ്ട് കപട ആത്മീയ പരിവേഷത്തോടെ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വ്യാഖ്യാനം നല്‍കുന്ന പ്രവണതയാണ് രണ്ടാമത്തേത് .
പ്രമുഖ സൂഫി തഫ്‌സീറുകള്‍
1. തഫ്‌സീറു തസ്തരി
സൂഫികളുടെ ഒന്നാമത്തെ തഫ്‌സീറാണിത് . ഹിജ്‌റ 280 ല്‍ മരണപ്പെട്ട അബു മുഹമ്മദ് സഹലുബിനു അബ്ദുല്ലയാണ് രചയിതാവ്. യഥാര്‍ഥത്തില്‍ അദ്ദേഹം തന്റെ തഫ്‌സീര്‍ ഗ്രന്ഥരൂപത്തില്‍ രചിക്കുകയായിരുന്നില്ല. വിവിധ സമയങ്ങളില്‍ അദ്ദേഹം നല്കിയ വ്യാഖ്യാനങ്ങള്‍ ക്രോഡീകരിക്കുകയായിരുന്നു. അബൂബക്കര്‍ മുഹമ്മദ് ബ്‌നു അഹമ്മദ് അല്‍ ബലദിയാണ് അത് ക്രോഡീകരിച്ചത് .
ഓരോ ആയത്തിനും വിവരണം നല്‍കുന്ന രീതിയിലല്ല ഈ തഫ്‌സീറുള്ളത്. ഓരോ സൂറത്തിലെയും പ്രത്യേക ആയത്തുകള്‍ക്ക് മാത്രമാണ് വിവരണം നല്‍കിയിരിക്കുന്നത് .
ഇദ്ദേഹം ഖുര്‍ആനിലെ Ãáã പോലുള്ള കേവലാക്ഷരങ്ങളെയും ബിസ്മിയെയുമെല്ലാം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ബിസ്മില്ല എന്നതിലെ ഓരോ അക്ഷരത്തെയും അദ്ദേഹം വ്യാഖ്യാനിച്ചിരിക്കുന്നു. 'ബാ' കൊണ്ട് ഉദ്ദേശം ബഹാഉള്ള (അല്ലാഹുവിന്റെ പ്രഭ)യും 'സീന്‍' കൊണ്ട് ഉദ്ദേശം സനാഉല്ലാ (അല്ലാഹുവിന്റെ പ്രകാശം)യും 'മീമ്' കൊണ്ടുദ്ദേശം മജ്ദുള്ള(അല്ലാഹുവിന്റെ മഹത്വം)യുമാകുന്നു. അല്ലാഹു എന്നത് എല്ലാ നാമങ്ങളെയും ഉള്‍ക്കൊള്ളുന്ന അതിമഹത്തായ നാമമാകുന്നു. അലിഫിന്റെയും ലാമിന്റെയും ഇടയില്‍ ഒരക്ഷരം മറഞ്ഞു കിടപ്പുണ്ട്. അത് രഹസ്യങ്ങളില്‍ അതീവ രഹസ്യമാവുന്നു. ഇങ്ങനെയാകുന്നു ദുര്‍വ്യഖ്യാനം.
സൂറ: ബഖറ 35-ാം വചനത്തിലെ ആദമിനോടും ഹവ്വാഇനോടും 'ഈ മരത്തിലേക്ക് നിങ്ങള്‍ അടുക്കരുത്' എന്ന വാക്യത്തിന് അദ്ദേഹം ഇപ്രകാരം വ്യാഖ്യാനം നല്‍കി: 'യഥാര്‍ഥത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് തിന്നുക എന്ന പ്രക്രിയയേ അല്ല. മറിച്ച് അല്ലാഹുവല്ലാത്ത ഒരു വസ്തുവിനോടും മനസ്സില്‍ ആഭിമുഖ്യം കൊണ്ടുനടക്കരുത് എന്നാകുന്നു. പൈശാചിക ചിന്തയോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ ഇരുവര്‍ക്കും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. അതുപോലെ ദേഹേഛകള്‍ക്ക് പ്രാമുഖ്യം നല്കി കഴിയുന്നവരെയെല്ലാം അല്ലാഹു കൈവെടിയും.
'സൂറ: നിസാഇലെ 36-ാം വചനത്തിലെ 'അടുത്ത ബന്ധമുള്ള അയല്‍വാസികള്‍ക്കും അകന്ന അയല്‍ക്കാര്‍ക്കും അരികെയുള്ള കൂട്ടുകാരനും വഴിയാത്രക്കാരനും നന്മ ചെയ്യുവിന്‍' എന്ന വചനത്തെ അദ്ദേഹം വ്യാഖ്യാനിച്ചത് ഇങ്ങനെ വായിക്കാം: 'അടുത്ത അയല്‍വാസി ഹൃദയവും അകന്ന അയല്‍വാസി പ്രകൃതിയും അടുത്ത കൂട്ടുകാരന്‍ മതനിയമങ്ങള്‍ പിന്‍പറ്റി ജീവിക്കുന്ന ബുദ്ധിയും അകന്ന അയല്‍വാസി അല്ലാഹുവിനെ അനുസരിക്കുന്ന അവയവങ്ങളും ആകുന്നു'. ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയൊന്നുമില്ല. സ്വന്തം ചിന്തകള്‍ മാത്രമാണ് അവലംബം.
2. ഹഖാഇഖുത്തഫ്‌സീര്‍ ലിസ്സലമി
ഹിജ്‌റ 330 ല്‍ ജനിക്കുകയും 412ല്‍ മരണമടയുകയും ചെയ്ത അബു അബ്ദിറഹ്മാനുബ്‌നുസ്സലമി എന്ന സൂഫി പണ്ഡിതനാകുന്നു ഈ തഫ്‌സീറിന്റെ രചയിതാവ്. ഖുറാസാനിലെ സൂഫികളുടെ ശൈഖ് ആയിരുന്ന അദ്ദേഹത്തിന് സൂഫിസത്തെക്കുറിച്ചുള്ള അഗാഥ പാണ്ഡിത്യം, ഹദീസ് പാണ്ഡിത്യം എന്നിവ മൂലം സൂഫികള്‍ക്കിടയില്‍ വന്‍ സ്വാധീനമുള്ള ആളായിരുന്നു. 40 വര്‍ഷക്കാലം ഹദീസ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊതുവിജ്ഞാനം, ചരിത്രം എന്നിവയില്‍ വ്യത്യസ്ത രചനകള്‍ നടത്തിയിട്ടുണ്ട്.
ഈ തഫ്‌സീര്‍ ഒരു വാല്യമേയുള്ളൂ. ഇതിന്റെ കൈയെഴുത്ത് പ്രതി അല്‍ അസ്ഹര്‍ സര്‍വകലാശാല ലൈബ്രറിയില്‍ ലഭ്യമാണ്. എല്ലാ സൂറത്തുകളും തഫ്‌സീറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും അപൂര്‍വം വചനങ്ങള്‍ക്ക് മാത്രമേ വ്യാഖ്യാനമുള്ളൂ. യഥാര്‍ഥത്തില്‍ സലമിയുടെ രചനയല്ല ഇത്. മറിച്ച് പ്രഗത്ഭരായ സൂഫി പണ്ഡിതന്മാര്‍ ആയത്തുകള്‍ക്ക് നല്കിയ വ്യാഖ്യാനങ്ങള്‍ സൂറത്തുക്കളുടെയും ആയത്തുകളുടെയും സലമി ക്രമത്തില്‍ ക്രമീകരിച്ചതാണ്. അദ്ദേഹം തന്നെ തഫ്‌സീറിന്റെ ആമുഖത്തില്‍ ഇത് പറയുന്നുണ്ട്: 'വിവിധ തരത്തില്‍ ഖുര്‍ആന്‍ വാക്യങ്ങളെ ക്കുറിച്ച് പ്രതിപാദിച്ച പണ്ഡിത പ്രമുഖരെല്ലാം കടന്നുപോയി. അവരൊന്നും യഥാര്‍ഥ ഭാഷയില്‍ അവ ക്രോഡീകരിക്കുന്നതില്‍ ശ്രദ്ധിച്ചതുമില്ല. ചിന്നിച്ചിതറിയ ആയത്തുകളായി അത് ബാക്കിയിരിക്കുകയായിരിക്കുന്നു. നല്ലതെന്ന് എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍ ഞാനും അവരില്‍ നിന്ന് കേട്ടിരുന്നു. അവരുടെ ലേഖനങ്ങളിലേക്ക് അതുകൂടി ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ശേഷം ഞാന്‍ അതിനെ സൂറത്തുക്കളുടെയും ആയത്തുകളുടെയും ക്രമത്തില്‍ ക്രോഡീകരിച്ചു. (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ വാ:2).
ഇമാം ദഹബി, ഇമാം സുബ്കി, ഇമാം ഇബ്‌നു തൈമിയ പോലുള്ള തലയെടുപ്പുള്ള പണ്ഡിതന്മാര്‍ ഈ ഗ്രന്ഥത്തിന്റെ വിശ്വാസ്യതയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇമാം ഇബ്‌നു തൈമിയ പറയുന്നു: 'ജഅ്ഫര്‍ സാദിഖിനെക്കുറിച്ച് സലമി പറഞ്ഞതില്‍ അധികവും കളവാകുന്നു. മറ്റുള്ളവരുടെ കാര്യത്തിലും അദ്ദേഹം കളവു പറഞ്ഞിട്ടുണ്ട്' (മിന്‍ഹാജുസ്സുന്ന വാ:4). ഇമാം അബുല്‍ ഹസന്‍ അല്‍ വാഹിദി പറഞ്ഞത് ഇങ്ങനെ: 'അബൂ അബ്ദിറഹ്മാന്‍ ഹഖാഇഖുത്തഫ്‌സീര്‍ രചിച്ചു. അത് തഫ്‌സീറാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെങ്കില്‍ അയാള്‍ അവിശ്വാസിയായിരിക്കുന്നു' (അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍, വാ:2).
3. അറാഇസുല്‍ ബയാന്‍ ഫീ ഹഖാഇഖില്‍ ഖുര്‍ആന്‍
ഹിജ്‌റ 666 ല്‍ മരണമടഞ്ഞ അബൂ മുഹമ്മദ് അസീറാസിയാണ് ഇതിന്റെ രചയിതാവ്. സൂറ: നഹ് ലിലെ 81-ാം വചനത്തില്‍ 'അല്ലാഹു സൃഷ്ടിച്ചതില്‍ നിന്ന് നിങ്ങള്‍ക്ക് തണലുകള്‍ ഉണ്ടാക്കി ത്തന്നിരിക്കുന്നു' എന്ന ഭാഗത്തെ വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയത് ഇങ്ങനെ: ' അവന്റെ ഔലിയാക്കളുടെ നിഴലാണ് അതുകൊണ്ട് ഉദ്ദേശ്യം. ത്യജിക്കലിന്റെ കടുത്ത ചൂടില്‍ നിന്ന് മുരീദുകള്‍ക്ക് ഔലിയാക്കളുടെ നിഴലുകള്‍ മുഖേന തണലേകാന്‍ വേണ്ടിയാണത്. മനുഷ്യ ജിന്ന് പിശാചുക്കളില്‍ നിന്നും പരാജയത്തില്‍ നിന്നും ആ നിഴലിലേക്ക് അവര്‍ അഭയം തേടുന്നു. കാരണം അവര്‍ അല്ലാഹുവിന്റെ ഭൂമിയിലെ നിഴലുകളാകുന്നു'(അത്തഫ്‌സീറു വല്‍ മുഫസ്സിറൂന്‍ വാ:2). ഇത്തരം അടിസ്ഥാനരഹിതമായ വ്യാഖ്യാനങ്ങള്‍ നിറഞ്ഞതാണ് അറാഇസുല്‍ ബയാന്‍ .
ഈ തഫ്‌സീറുകള്‍ക്ക് പുറമെ നജ്മുദ്ദീന്‍ ദായ രചിച്ച അത്തഅ് വീലാത്തുന്നജ്മിയ്യ, പ്രമുഖ സൂഫി പണ്ഡിതനായ ഇബ്‌നു അറബിയുടെ പേരില്‍ രചിക്കപ്പെട്ട അത്തഫ്‌സീറുല്‍ മന്‍സൂബ് ലിഇബ്‌നി അറബി, കശ്ഫുല്‍ അസ്‌റാര്‍ വ ഇദ്ദത്തുല്‍ അബ്‌റാര്‍, തഫ്‌സീറുല്‍ ഹുവാജ, ലത്വാഇഫുല്‍ ഇശാറാത്ത് തുടങ്ങിയവയും സൂഫി തഫ്‌സീറുകളില്‍ പ്രമുഖമായവയാകുന്നു.