ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അറബിഭാഷയില്‍ വിശുദ്ധ ഖുര്‍ആനിന്റെ വ്യഖ്യാന ഗ്രന്ഥങ്ങള്‍ (തഫ്‌സീര്‍)ഉണ്ടായി. ഇതര ഭാഷകളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെടാനും ആരംഭിച്ചു. അറബിയേതര ഭാഷകളില്‍ ലാറ്റിനിലാണ് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടത്.
വ്യവഹാര ഭാഷകളില്‍ ഏറ്റവും വിശാലമായതും ഇന്ന് ഒരു ലോക ഭാഷ എന്ന തരത്തില്‍ ആയിത്തീരുകയും ചെയ്ത ഇംഗ്ലീഷിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷില്‍ നിരവധി പരിഭാഷകളും വ്യഖ്യാനങ്ങളും ഇപ്പോള്‍ സുലഭമാണ്. ഏതാനും ഇംഗ്ലീഷ് വ്യഖ്യാനങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.