മനുഷ്യചരിത്രത്തില്‍ അനേകം യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. പൗരാണിക കാലത്തെ പോലെ ആധുനിക കാലഘട്ടത്തിലും യുദ്ധരംഗത്ത് നിലകൊള്ളുന്നതും സേവനം ചെയ്യുന്നതും പുരുഷന്‍മാരാണ്. ചുരുക്കം ചില മഹിളാരത്‌നങ്ങള്‍ പോര്‍ക്കളത്തില്‍ തിളങ്ങിയിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിന്നായി ആയുധമെടുക്കേണ്ടി വരുമ്പോള്‍ പുരുഷന്‍മാര്‍ക്കാണ് ആ ബാധ്യത ഇസ്‌ലാം നിശ്ചയിച്ചത്. എങ്കിലും സ്ത്രീകള്‍ തങ്ങളുടേതായ സേവനം ചെയ്യുന്നത് ഇസ്‌ലാം നിരാകരിക്കുന്നില്ല. സ്വഹാബികളുടെ ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.