മനുഷ്യജീവിതത്തെ സമഗ്രമായി പരിഗണിക്കുകയും മനുഷ്യന്റെ ശക്തിദൗര്‍ബല്യങ്ങള്‍ ക്കനുസരിച്ച് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. ജീവിത നിയന്ത്രണങ്ങള്‍ക്കായി വിധിവിലക്കുകള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇസ്‌ലാമിലെ കല്പനാ നിരോധങ്ങളുടെ കാര്യത്തില്‍ പുരുഷനും സ്ത്രീയും വ്യത്യാസമില്ല. കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം, പാപങ്ങള്‍ക്കുള്ള ശിക്ഷ, ഇസ്‌ലാമിക ഭരണത്തിന്‍ കീഴിലാണെങ്കില്‍ സിവില്‍-ക്രിമിനില്‍ നിയമവ്യവസ്ഥകള്‍, വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഭൗതിക ശിക്ഷാനിയമങ്ങള്‍ തുടങ്ങി ഒരു രംഗത്തും ലിംഗവിവേചനമില്ല. സ്ത്രീകളുടെ ശാരീരിക വ്യത്യാസങ്ങളും അമ്മയുടെ ഉത്തരവാദിത്വങ്ങളും പരിഗണിച്ച് സ്ത്രീക്ക് ഇളവുകള്‍ നല്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്.