Skip to main content

ബാധ്യതകള്‍ (3)

ഏതൊരു സമൂഹത്തിലും അതിലെ അംഗങ്ങള്‍ നിര്‍വഹിക്കേണ്ട നിരവധി ബാധ്യതകളു ണ്ടാവും. അതോടൊപ്പം ഓരോ വ്യക്തിക്കും സമൂഹത്തില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങളും ഉണ്ട്. ഓരോ വ്യക്തിക്കും താന്‍ അര്‍ഹിക്കുന്ന അവകാശങ്ങള്‍ ലഭ്യമാക്കുക, ഓരോരുത്തരും അവരവരുടെ ബാധ്യത നിര്‍വഹിക്കുക ഇതുരണ്ടും ഒത്തുചേരുന്നതാണ് സമൂഹത്തിലെ സുസ്ഥിതി. അവകാശങ്ങള്‍ ഹനിക്കപ്പെടുകയോ ബാധ്യതകള്‍ നിര്‍വഹിക്ക പ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് സമൂഹം താളം തെറ്റുന്നത്. 

സമൂഹത്തിലെ അര്‍ധഭാഗമായ സ്ത്രീകള്‍ ഒരുപാട് ബാധ്യതകള്‍ ഏല്പിക്കപ്പെട്ടവരാണ്; പുരുഷന്‍മാരെ പോലെത്തന്നെ. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഓരോ വ്യക്തിയും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തില്‍ ഒട്ടേറെ ബാധ്യതകള്‍ സ്ത്രീക്കുണ്ട്. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഇസ്‌ലാം സ്ത്രീയെ ഏല്പിക്കുന്നില്ല. സ്ത്രീയാലും പുരുഷനായാലും അവകാശബോധത്തോടൊപ്പം ചുമതലാബോധം വിസ്മരിക്കാതിരിക്കുക
 

Feedback