സ്പെയിന്‍കാരനായ ജാബിര്‍ബിന്‍ അഫ്ലയാണ് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും സഞ്ചാരപഥവും നിര്‍ണയിക്കാന്‍ ഉതകുന്ന സഞ്ചരിക്കുന്ന വാനനിരീക്ഷണ സംവിധാനം (Celestial Sphere) ആദ്യമായി വികസിപ്പിച്ചെടുത്തത്.
ജ്യോതിശാസ്ത്രപരമായ സങ്കീര്‍ണ്ണപ്രശ്നങ്ങള്‍ നിര്‍ധാരണം ചെയ്യാന്‍ സഹായകരമായ യൂണിവേഴ്സല്‍ ക്വാഡ്രന്‍റുകള്‍ പതിനാലാം നൂറ്റാണ്ടില്‍ സിറിയയില്‍ വികസിപ്പിച്ചെടുത്തു.
പ്രകൃതി തത്വശാസ്ത്രത്തില്‍ നിന്ന് സ്വതന്ത്രമായി ഗോളോര്‍ജതന്ത്രത്തിന് (ആസ്ട്രോഫിസിക്സ്) രൂപം നല്‍കിയ ജ്യോതിശ്ശാസ്ത്ര പണ്ഡിതനാണ് അല്‍ഖുഷ്ജി
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു അല്‍തൂസിയാണ് ലീനിയര്‍ അസ്ട്രോലാബ് (നക്ഷത്രങ്ങളുടെ ദൂരം മനസ്സിലാക്കാവുന്ന വാനനിരീക്ഷണാലയം) കണ്ടുപിടിച്ചത്
ഗണിതശാസ്ത്രത്തിലെ ഒരു പ്രമുഖ ശാഖയായ ട്രിഗണോമെട്രി ആവിഷ്കരിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനാണ് നാസിറുദ്ദീന്‍ അല്‍ ത്വൂസി.