Skip to main content

അഹ്മദിയ്യത്ത് (ഖാദിയാനിസം)(1889) (2)

പ്രവാചകത്വ വാദവുമായി രംഗത്തു വന്ന മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി സ്ഥാപിച്ച മതമാണ് അഹ്മദിയ്യ മതം; അഥവാ ഖാദിയാനിസം. പഞ്ചാബിലെ ഖാദിയാന്‍ ഗ്രാമത്തില്‍ ജനിച്ച അഹ്മദ് 1881 ലാണ് പ്രവാചകത്വ വാദത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയത്. 

മുഹമ്മദ് നബി(സ്വ)യുടെ അന്ത്യപ്രവാചകത്വത്തില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ പ്രവാചകനാണെന്ന് സമ്മതിക്കുന്നു. അന്ത്യപ്രവാചകനാണെന്നുള്ള ഖുര്‍ആന്‍ സൂക്തങ്ങളുള്‍പ്പെടെ നിരവധി സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാത്രമല്ല അന്ത്യദൂതനും മസീഹും മിര്‍സാ ഗുലാമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് കാരണം സുന്നി ശിആ വിഭാഗങ്ങള്‍ മീര്‍സാ ഗുലാമിന്റെ അനുയായികള്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് പുറത്താണെന്നു വിശദീകരിച്ചിട്ടുണ്ട്.

ഹകീം ഗുലാം മുര്‍തദായുടെയും ചിറാഗ് ബീവിയുടെയും മകനായി ഖാദിയാനിലെ ജമീന്ദര്‍ കുടുംബത്തില്‍ 1840 ലാണ് ഗുലാം അഹ്മദ് ജനിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് സഹായം നല്‍കിയതിനാല്‍ ചില നാട്ടുപ്രദേശങ്ങളുടെ ഭരണവും പെന്‍ഷനും നല്‍കി ഗുലാം മുര്‍തദായെ ബ്രിട്ടീഷുകാര്‍ ആദരിച്ചു.


 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446