Skip to main content

മുസ്‌ലിം ലീഗിലെ പിളര്‍പ്പുകള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ രണ്ടു തവണ പിളര്‍പ്പും ഇക്കാലയളവിലുണ്ടായി. 1974ലും 1992ലെ ബാബരി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലുമായിരുന്നു പിളര്‍പ്പുകള്‍.

1974ല്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിലെ വലിയൊരു വിഭാഗം ചേര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗുണ്ടാക്കി. എം കെ ഹാജി പ്രസിഡന്റും ഹമീദലി ശംനാട് ജനറല്‍ സെക്രട്ടറിയുമായിരുന്നു. പന്ത്രണ്ടില്‍ ഏഴ് എം എല്‍ എമാരും തലമുതിര്‍ന്ന നേതാക്കളും എം കെ ഹാജിയോടൊപ്പം നിന്നു. മൂന്നു തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ പിടിച്ചു നിന്ന പുതിയ പാര്‍ട്ടി 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ കൂട്ടുകക്ഷിയുമായി. 11 വര്‍ഷം കഴിഞ്ഞ് 1985ല്‍ ശരീഅത്ത് വിവാദം കത്തിയപ്പോള്‍ സമുദായത്തിന്റെ ഭാവിയോര്‍ത്ത് ഇരു ലീഗുകളും ഒന്നാവുകയും ചെയ്തു.

1993ലാണ് ഇബ്‌റാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഉണ്ടായത്. രണ്ട് എം എല്‍ എമാര്‍ സേട്ടിനൊപ്പം ചേര്‍ന്നു. ഐ എന്‍ എല്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 
 

Feedback